ന്യൂഡൽഹി : വളർത്തുനായയെ ചുമലിൽ തൂക്കിയിട്ട് നിൽക്കുന്ന സോണിയഗാന്ധിയുടെ ചിത്രത്തിന് നേരെ വിമർശനം . കഴിഞ്ഞ ദിവസമാണ് ‘ നൂറി ‘ എന്ന നായയെ ചുമലിൽ തൂക്കിയിട്ട് നിൽക്കുന്ന സോണിയയുടെ ദൃശ്യം രാഹുൽ പങ്ക് വച്ചത് . എന്നാൽ ഈ പേര് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും , കേസ് കൊടുത്തിട്ടും ഇതുവരെ ഇത് മാറ്റാൻ രാഹുൽ തയ്യാറായില്ലേയെന്നുമാണ് ഇസ്ലാമിസ്റ്റുകളുടെ വിമർശനം.
‘നൂറി’ എന്ന വാക്ക് ഇസ്ലാമുമായി പ്രത്യേകമായി ബന്ധപ്പെട്ടതാണെന്നും , ഇത്തരത്തിലുള്ള പേര് രാഹുൽ ഉപയോഗിച്ചത് തെറ്റായി പോയെന്നുമാണ് ചിലർ പറയുന്നത് . നായയുടെ പേര് മാറ്റി, മാപ്പ് പറയണമെന്ന് പറയുന്നവരുമുണ്ട്.നേരത്തെ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മിന്റെ നേതാവ് മുഹമ്മദ് ഫർഹാനാണ് ഇത് സംബന്ധിച്ച് കേസ് നൽകിയത് . രാഹുലിന്റെ നടപടി മുസ്ലീം പെൺകുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മുഹമ്മദ് ഫർഹാൻ ആരോപിച്ചിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഗോവയിൽ പോയപ്പോഴാണ് രാഹുൽ ഗാന്ധി ജാക്ക് റസ്സൽ ടെറിയർ’ ഇനത്തിൽപ്പെട്ട ഈ നായ്‌ക്കുട്ടിയെ കൊണ്ടുവന്നത് .















