നടൻ മാമുക്കോയയിൽ നിന്നും സുധീഷിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജുബിത ആണ്ടി. ഒരു ജോലി ചോദിച്ച് പോകുന്നത് അഭിമാനക്കേടല്ല, എന്നാല്‍ അഡ്ജസ്റ്റ്‌മെന്റിലൂടെ സിനിമയില്‍ അഭിനയിക്കുന്നത് അഭിമാനക്കേടാണെന്നും ജുബിത പ്രതികരിച്ചു. ക്യാമറയ്‌ക്ക് മുൻപിൽ വിവരിക്കാൻ കഴിയാത്ത അത്രയും വൃത്തികേടാണ് ഇരുവരും പറഞ്ഞതെന്നും ജുബിത ആണ്ടി പറഞ്ഞു.
“മാമുക്കോയ അങ്കിളിന്റെ അടുത്ത് ഒത്തിരി സംസാരിക്കുമായിരുന്നു. സാർ ഇങ്ങോട്ടും വിളിക്കുമായിരുന്നു. പതിയെ പതിയെ സാറിന്റെ സംസാരത്തിലൊക്കെ മാറ്റം വന്നു. ഒരിക്കൽ എന്നോട് പറഞ്ഞു, നിന്നോട് എനിക്ക് മൊഹമ്മദ് ആണെന്ന്. പിന്നീടുണ്ടായത് ഒരു ക്യാമറയ്‌ക്ക് മുന്നിലും എനിക്ക് പറയാൻ കഴിയാത്തതാണ്. എന്നെ കാണുമ്പോൾ അദ്ദേഹത്തിന് എന്തോ ആയെന്നും ബാത്റൂമിലേക്ക് എന്നെ ഓർത്തു പോയി എന്നിങ്ങനെ പറയുമായിരുന്നു. അത് വിവരിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. അങ്ങനെ പറഞ്ഞതിൽ പിന്നെ മാമുക്കോയയുമായുള്ള സംസാരം ഞാൻ നിർത്തി, അദ്ദേഹത്തിന്റെ നമ്പറും ഡിലീറ്റ് ചെയ്തു”.
“മാമുക്കോയ അങ്കിളിന്റെ സിനിമയുടെ സെറ്റിൽ തന്നെയാണ് സുധീഷിനെയും ഞാൻ കാണുന്നത്. ആദ്യമായി നടന്മാരെയൊക്കെ കാണുന്ന ത്രില്ലിൽ ഞാൻ അവരുടെ നമ്പർ വാങ്ങി. അതോടുകൂടി നമ്പർ വാങ്ങുന്ന പരിപാടി ഞാൻ നിർത്തി. അദ്ദേഹം എന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ‘ഞായറാഴ്ചയാണ്, ലീവാണ്, നമുക്ക് ടൂർ പോകാം’ എന്നിങ്ങനെയാണ് സുധീഷ് വിളിച്ചു സംസാരിച്ചത്. ഭാര്യ വരുന്നുണ്ട്, ഞാൻ പിന്നെ വിളിക്കാം എന്ന് ശബ്ദം കുറച്ച് സുധീഷ് പറയും. അങ്ങനെ ആ നമ്പറും ഞാൻ ഡിലീറ്റ് ചെയ്തു”-ജൂബി പറഞ്ഞു.















