കോയമ്പത്തൂർ: അന്താരാഷ്‌ട്ര മുത്തമിഴ് മുരുകൻ സമ്മേളനം നേരിട്ട് പോയി ഉദ്‌ഘാടനം ചെയ്യാത്ത തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് തമിഴിസൈ സൗന്ദരരാജൻ
”ന്യൂനപക്ഷ ജനതയുടെ വിശ്വാസ സമ്മേളനം തമിഴ്‌നാട്ടിൽ ഏതെങ്കിലും ഭാഗത്ത് നടന്നാൽ മുഖ്യമന്ത്രി അവിടെ പോയി ഉദ്ഘാടനം ചെയ്യില്ലേ? മുഖ്യമന്ത്രി പോയില്ലെങ്കിൽ ഉടൻ സാങ്കല്പിക ഉപമുഖ്യമന്ത്രി തമ്പി ഉദയനിധി പോയി ഉദ്ഘാടനം ചെയ്യും.” തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു.
“വോട്ടിന് വേണ്ടി ഡിഎംകെ എന്ത് വേണമെങ്കിലും ചെയ്യുമെന്ന് അവർ പ്രതികരിച്ചു. പളനി അന്തർദേശീയ മുത്തമിഴ് മുരുകൻ സമ്മേളനം അത്തരത്തിലുള്ള ഒരു തന്ത്രമാണ്. സനാതന ധർമ്മത്തിനെതിരെ സംസാരിച്ചാലും ആത്മീയത പറയാതെ രാഷ്‌ട്രീയം ചെയ്യാൻ കഴിയില്ലെന്ന് ഈ മുത്തമിഴ് മുരുകൻ സമ്മേളനം തെളിയിക്കുന്നു.
എന്നാൽ തമിഴ്നാട്ടിൽ സർക്കാർ ആത്മീയ സമ്മേളനം നടത്തുന്നത് തമിഴ്നാട് എന്നും ആത്മീയതയുടെ പക്ഷത്താണ് എന്ന് കാണിക്കുന്നു. ആത്മീയതയല്ലാതെ രാഷ്‌ട്രീയമില്ല. രാഷ്‌ട്രീയത്തിനപ്പുറം ആത്മീയതയില്ലെന്ന് മഹാത്മാഗാന്ധി പറഞ്ഞതുപോലെ അണ്ണന്റെ തമിഴിനെ പിന്തുടരുന്നവർ ആണ്ടാളിന്റെ തമിഴും പിന്തുടരേണ്ട കാലം വരും.” അവർ പറഞ്ഞു.
നേരത്തെ, ഹിന്ദു മത ചാരിറ്റീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പളനിയിൽ ഇന്ന് (ആഗസ്റ്റ് 24) രാവിലെ അന്താരാഷ്‌ട്ര മുത്തമിഴ് മുരുകൻ സമ്മേളനം ആരംഭിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വീഡിയോ സന്ദേശത്തിലൂടെയാണ് ഇതു ഉദ്‌ഘാടനം ചെയ്തത്. എം കെ സ്റ്റാലിന്റെ ഈ നടപടി വ്യാപകമായ എതിർപ്പും വിമർശനവും വിളിച്ചു വരുത്തിയിരുന്നു.















