കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ മകൻ ആദർശ് ജോർജ് വിവാഹിതനായി. അങ്കമാലി സ്വദേശി പി.വി മത്തായിയുടെ മകൾ സ്നേഹ മത്തായി ആണ് വധു. വിവാഹചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ളവർ പങ്കെടുത്തിരുന്നു.
കോട്ടയം കാണക്കാരി നമ്പ്യാർകുളം സ്വദേശിയായ ജോർജ് കുര്യൻ മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ ന്യൂനപക്ഷ വകുപ്പിന്റെ സഹമന്ത്രി ചുമതല വഹിക്കുന്നയാളാണ്. ഏതാണ്ട് നാൽപതിലേറെ വർഷമായി ബിജെപിയിൽ സജീവമാണ് അദ്ദേഹം. മിലിട്ടറി നഴ്സായിരുന്ന അന്നമ്മയാണ് ഭാര്യ. ആദർശ്, ആകാശ് എന്നിവരാണ് മക്കൾ.
മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാൻ ജോർജ് കുര്യൻ കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക നൽകിയിരുന്നു. ഈ തിരക്കിനിടയിലാണ് മകന്റെ വിവാഹം.















