കൽപ്പറ്റ: കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു ചികിത്സയിലിരിക്കെ മരിച്ചു.വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്.
ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള വിവാഹം ഈ മാസം 11ന് ആണ് നടന്നത്.നിക്കാഹിന് മുൻപ് ഷഹാനയ്‌ക്ക് ചെറിയ പനി ഉണ്ടായിരുന്നു. ചടങ്ങിനു ശേഷം പനി കടുത്തതോടെ അന്നു വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ മരിച്ചു. ഷിബ്ലി ഷെരീഫ്, ഷാഫിഹ ഷെറിൻ എന്നിവരാണ് സഹോദരങ്ങൾ.















