നടൻ സിദ്ദിഖിന്റെ രാജി അയാൾ അർഹിക്കുന്നത് തന്നെയാണെന്ന് ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്ത്. കൊടും ക്രിമിനലാണ് സിദ്ദിഖ് എന്നും അവർ ചൂണ്ടിക്കാട്ടി. സിദ്ദിഖിനെതിരേ കേസ് നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും രേവതി സമ്പത്ത് പറഞ്ഞു.
നീതി ലഭിക്കുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പു വേണം. ഒരു പോരാട്ടത്തിന് ഇറങ്ങിയാൽ ഒറ്റപ്പെട്ടു പോകരുത്. തനിക്ക് പിന്തുണ വേണം. നടൻ സിദ്ദിഖിനെതിരെ തെളിവുകൾ കൈവശമുണ്ട്. ഹോട്ടൽ ജീവനക്കാരികളോടും സിദ്ദിഖ് മോശമായി പെരുമാറി. സിദ്ദിഖിനെ സിനിമയിൽ നിന്ന് വിലക്കണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു.
സിദ്ദിഖിനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ നടൻ റിയാസ് ഖാനെതിരെയും നടി ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. റിയാസ് ഖാൻ ഫോണിലൂടെ അശ്ലീലം പറഞ്ഞുവെന്നാണ് നടി വെളിപ്പെടുത്തിയത്. സഹകരിക്കുന്ന കൂട്ടുകാരികളുണ്ടെങ്കിൽ പരിചയപ്പെടുത്തണമെന്ന് റിയാസ് ഖാൻ പറഞ്ഞുവെന്നും നടി ആരോപിച്ചു.
യുവനടിയുടെ ആരോപണത്തെ തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രഞ്ജിത്ത് രാജിവച്ചിരുന്നു. ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംവിധായകൻ രഞ്ജിത്തും വെട്ടിലായി. പ്രതിഷേധം രൂക്ഷമായതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് ഒഴിയുകയും ചെയ്തു.















