ഈ 9 ഗുണങ്ങൾ ലഭിക്കും; സർക്കാർ ജീവനക്കാരുടെ പുതിയ പെൻഷൻ പദ്ധതിയുടെ (UPS) സുപ്രധാന പോയിന്റുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ 9 ഗുണങ്ങൾ ലഭിക്കും; സർക്കാർ ജീവനക്കാരുടെ പുതിയ പെൻഷൻ പദ്ധതിയുടെ (UPS) സുപ്രധാന പോയിന്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 12:21 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്ത് ഏകീകൃത പെൻഷൻ പദ്ധതി (Unified Pension Scheme) പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ജീവനക്കാരുടെ ഭാവി സുരക്ഷിതമാക്കാനും എല്ലാ സർക്കാർ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പുവരുത്തുന്നതിനും പുതിയ പദ്ധതി സഹായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു.

യൂണിഫൈഡ് പേയ്മെന്റ് സ്കീം അഥവാ ഏകീകൃത പെൻഷൻ പദ്ധതിയുടെ സവിശേഷതകൾ ഇതെല്ലാം..

ഉറപ്പായ പെൻഷൻ:

25 വർഷം സർവീസിൽ കഴിഞ്ഞവർക്ക് അവരുടെ സർവീസിലെ അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം അഥവാ പകുതി തുക പെൻഷനായി ലഭിക്കും. പത്തിനും 25-നുമിടയിൽ വർഷത്തെ സർവീസുള്ളവർക്ക് പ്രോ റാറ്റ അടിസ്ഥാനത്തിൽ ആനുപാതികമായി പെൻഷൻ ലഭിക്കും.

കുടുംബ പെൻഷൻ:

ജീവനക്കാർ മരിച്ചാൽ അവരുടെ പെൻഷന്റെ 60 ശതമാനം കുടുംബത്തിന് നൽകും.

മിനിമം പെൻഷൻ ഉറപ്പ്:

പത്തുവർഷമെങ്കിലും സർവീസിൽ കഴിഞ്ഞവർക്ക് 10,000 രൂപ മിനിമം പെൻഷൻ ഉറപ്പാക്കും.

ഡിയർനെസ് റിലീഫ്:

സേവന കാലളവിൽ ഉണ്ടായിരുന്നത് പോലെ വിരമിക്കുമ്പോഴും ഡിയർനെസ് റിലീഫ് ലഭിക്കും. അഖിലേന്ത്യാ ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയാകും ഇത് നൽകുക.

ലംപ്സം പേയ്മെന്റ്:

​വിരമിക്കുമ്പോൾ ​ഗ്രാറ്റ്വിറ്റിക്ക് പുറമേ ലംപ്സം പേയ്മെന്റും ലഭിക്കും. പൂർത്തിയാക്കിയ ഓരോ ആറുമാസത്തിനും വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളവും ഡിഎയും കൂട്ടിയതിന്റെ പത്തിലൊന്ന് തുക വീതം കണക്കാക്കിയാണ് ലംപ്സം പേയ്മെന്റ് നൽകുക. ഇതുണ്ടെന്ന കാരണത്താൽ പെൻഷൻ തുക കുറയുകയുമില്ല.

ഇതുകൂടാതെ പെൻഷനിലേക്കുള്ള കേന്ദ്രസർക്കാർ വിഹിതം 14 ശതമാനത്തിൽ നിന്ന് 18.5 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ജീവനക്കാരുടെ വിഹിതം വർദ്ധിപ്പിച്ചിട്ടില്ല.

ദേശീയ പെൻഷൻ പദ്ധതി (NPS) പ്രകാരം വിരമിച്ചവർക്ക് യുപിഎസിലേക്ക് മാറിയാൽ പലിശ സഹിതം കുടിശ്ശിക നൽകും. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ നിരക്കിലാകും പലിശ.

23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി പ്രയോജനപ്പെടും.

സംസ്ഥാന സർക്കാരുകൾക്ക് യുപിഎസ് നടപ്പാക്കാവുന്നതാണ്. അങ്ങനെയെങ്കിൽ 90 ലക്ഷം സർക്കാർ ജീവനക്കാർക്കാണ് പദ്ധതിയുടെ ​ഗുണം ലഭിക്കുക.

Tags: PensionNPSupsUnified Pension Scheme
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies