ലൈംഗികാരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചെന്ന വാർത്തയിൽ സ്ത്രീകൾക്കെതിരെ മോശം ഭാഷയിൽ കമന്റിട്ട സൈബർ സഖാവിനെ തേച്ചാെട്ടിച്ച് ഗായിക അഭയ ഹിരൺമയി. ഇയാളുടെ കമന്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം ഗായിക അവരുടെ സ്റ്റോറിയിൽ പങ്കുവച്ചു. പ്രമുഖരായ പുരുഷന്മാര മനഃപൂർവം അപമാനിക്കുന്നു എന്ന തരത്തിലായിരുന്നു ന്യായീകരണ തൊഴിലാളിയുടെ കമന്റ്. പരാതി നൽകിയ സ്ത്രീകളെ വേശ്യകൾ എന്നാണ് ഇയാൾ വിശേഷിപ്പിച്ചത്.
അതുൽ കൃഷ്ണ എന്ന അക്കൗണ്ടിൽ നിന്നാണ് കമന്റ് വന്നിരിക്കുന്നത്. “കണ്ട വേശ്യകൾ കാരണം രാജിവയ്‌ക്കുന്നു. ഇത്രയും നാൾ എവിടെയായിരുന്നു ഇവളൊക്ക . കൊറേ പുരുഷ വിരോധികളും അവരെ സപ്പോർട്ട് ചെയ്യാൻ കൊറേ വാണങ്ങളും മാക്സിമം ആണുങ്ങളെ അവഹേളിക്കുക അത് അറിയപ്പെടുന്ന ആണുങ്ങൾ ആണെങ്കിൽ പിന്നെ പറയേണ്ട”. ഇതായിരുന്നു കമന്റ്.‘പരാതി കൊടുത്ത സ്ത്രീകൾ വേശ്യകളും, തെറ്റ് അംഗീകരിക്കുകയോ അല്ലാതെയോ രാജിവച്ച മഹാൻ കുലപുരുഷനും’ എന്ന് കാപ്ഷനോടെയാണ് ഗായിക സ്റ്റോറി പങ്കുവച്ചത്. യുവാവിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.