അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ 18 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതിന് മൂന്നു പേര് അറസ്റ്റിൽ
ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ജൂലൈ അഞ്ചിന് അമേഠിയിലെ രാംഗഞ്ച് പോലീസ് സ്‌റ്റേഷൻ അതിർത്തിയിലാണ് സംഭവം നടന്നതെന്നും ശനിയാഴ്ചയാണ് (ഓഗസ്റ്റ് 24) യുവതി പരാതി നൽകിയതെന്നും പോലീസ് അറിയിച്ചു.
പ്രതികളിലൊരാൾ തന്നെ പ്രലോഭിപ്പിച്ച് ഇസ്ലാം മതം സ്വീകരിക്കുന്നതിനായി ചില പേപ്പറുകളിൽ ഒപ്പിടാൻ നിർബന്ധിച്ചതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. പ്രതി തന്നെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തുവെന്ന് യുവതി പറഞ്ഞു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. അഞ്ച് പേർക്കെതിരെ നിയമവിരുദ്ധമായ മതപരിവർത്തന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും മൂന്ന് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.















