മലയാള നടന്മാരുടെ മൂടുപടങ്ങൾ നിമിഷ നേരം കൊണ്ടാണ് അഴിഞ്ഞുവീണു കൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രതികരണശേഷി വർദ്ധിപ്പിച്ചെന്ന് വേണമെങ്കിൽ പറയാം. വ്യക്തിയെയും വ്യക്തിത്വത്തെയും നോക്കാതെ പരസ്യമായി അത്രിക്രമം നടത്തിയവർക്കെതിരെ രംഗത്ത് വരികയാണ് സിനിമാ മേഖലയിലുള്ളവർ. മലയാള സിനിമയിലെ നാല് നടന്മാരിൽ നിന്ന് ദുരനുഭവമുണ്ടായത് തുറന്നു പറയുകയാണ് നടി മിനു മുനീർ.
നടനും എംഎൽഎയുമായി മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരിൽ നിന്നായി ശാരീരികമായും വാക്കാലുള്ള അതിക്രമവവും നേരിട്ടെന്നാണ് നടിയുടെ ആരോപണം. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരെയും ആരോപണമുണ്ട്.
2013ലാണ് ദുരനുഭവം ഉണ്ടായതെന്ന് താരം പറയുന്നു. അഡ്ജസ്റ്റ്മെൻ്റിന് തയ്യാറല്ലാത്തതിനാൽ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. സിനിമയിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാൻ താൻ നിർബന്ധിതയായി. അന്ന് അനുഭവിക്കേണ്ടി വന്ന ആഘാതങ്ങൾക്കും മാനസിക ബുദ്ധിമുട്ടുകൾക്കും നീതി ലഭ്യമാക്കണമെന്നും മിനു ആവശ്യപ്പെടുന്നു.















