അഗർത്തല: പ്രളയ ബാധിതർക്ക് കൈത്താങ്ങുമായി ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തു. അഡീഷണൽ സെക്രട്ടറി ഡോ സമിത് റോയ് ചൗധരിക്ക് ചെക്ക് കൈമാറി. വെള്ളപ്പൊക്കത്തിൽ ത്രിപുര പൊരുതുന്നതിനിടെയാണ് അദ്ദേഹം മാതൃകയായത്.
മൂന്ന് പതിറ്റാണ്ടിനിടെ ഉണ്ടായ മഹാ വെള്ളപ്പൊക്കത്തിൽ 5,000 കോടിയിലധികം രൂപയുടെ നാശം വിതച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. സംസ്ഥാനത്താകെ 17 ലക്ഷം ആളുകളെ ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. 24 മരണവും റിപ്പോർട്ട് ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗോമതി, ദക്ഷിണ ത്രിപുര ജില്ലകളിൽ 1,055 വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. 5,000 ഹെക്‌ടർ പച്ചക്കറിത്തോട്ടങ്ങളും 1.20 ലക്ഷം ഹെക്‌ടർ സ്ഥലങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.
I hereby contribute my one month’s salary to the Chief Minister’s Relief Fund for the purpose of providing relief to the people affected by the floods. pic.twitter.com/kXbq3f0L8k
— Prof.(Dr.) Manik Saha (@DrManikSaha2) August 26, 2024