നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കുന്നത് ബന്ധപ്പെട്ടവർ തീരുമാനിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടിയും എൽഡിഎഫ് സർക്കാരും പ്രതിരോധത്തിൽ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമപരമായ കാര്യങ്ങൾ നടക്കുന്നുണ്ട്. പാർട്ടിയും സർക്കാരും വിശദമായി പരിശോധിച്ചതുകൊണ്ടാണ് ഇതൊക്കെ പുറത്തുവന്നത്. ഒളിച്ചോടിപ്പോകുന്ന സമീപനം അല്ല വിഷയത്തിൽ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷം രാഷ്‌ട്രീയമായി പറയുന്നതിന് മറുപടി പറയുന്നില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മുകേഷിനെതിരെ പരാതി ഉയരുന്ന സാഹചര്യത്തിലും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിക്ക്. എംഎൽഎ സ്ഥാനം ഒഴിയേണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. സിനിമ നയ രൂപീകരണ സമിതിയിൽ ഒഴിവായാലും എംഎൽഎ സ്ഥാനം ഒഴിയേണ്ടെന്നാണ് പാർട്ടിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം.















