ഡൽഹി: നടനും എം.എൽ.എയുമായ മുകേഷിനെതിരെ നിലപാട് കടുപ്പ് സിപിഐ നേതാവ് ആനിരാജ. ലൈംഗികാരോപണം നേരിടുന്ന മുകേഷ് എം.എൽ.എ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് അവർ വ്യക്തമാക്കി. മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീപക്ഷ സർക്കാർ അതിനുള്ള ആർജവം കാണിക്കണമെന്നും അവർ പറഞ്ഞു.
മുകേഷ് സ്ഥാനങ്ങളിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടണം. അല്ലെങ്കിൽ അന്വേഷണം സത്യസന്ധമാണോ എന്നു പൊതുജനങ്ങൾ സംശയിക്കും. അത്തരം കാര്യങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം. താര സംഘടനയായ അമ്മയിലെ കൂട്ട രാജി അനിവാര്യമായിരുന്നു. സിനിമാ മേഖലയിലെ സമഗ്രമാറ്റത്തിന് ഈ കൂട്ടരാജി കാരണമാകുമെന്നും അവർ വ്യക്തമാക്കി.