ഭോപ്പാൽ: രാജ്യസഭാംഗമായി കേന്ദ്രമന്ത്രി ജോർജ് കുര്യനെ തെരഞ്ഞെടുത്തു. മദ്ധ്യപ്രദേശിൽ നിന്നാണ് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി മോഹൻ യാദവും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിഡി ശർമ്മയും അദ്ദേഹത്തെ അഭിനന്ദിക്കുകയും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനുള്ള സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
” രാജ്യസഭാംഗത്വത്തിനുള്ള സർട്ടിഫിക്കറ്റ് ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞാൻ നന്ദി അറിയിക്കുന്നു. ഉരുൾപൊട്ടൽ നാശം വിതച്ച വയനാടിനായി മുഖ്യമന്ത്രി മോഹൻ യാദവ് ഇന്നലെ 20 കോടി ധനസഹായം നൽകി. ഇതിൽ നിന്നും കേരളത്തിന്റെയും മദ്ധ്യപ്രദേശിന്റെയും ആഴത്തിലുള്ള ബന്ധം മനസിലാക്കാം. കേരളത്തിലെ ജനങ്ങളുടെ ഭാഗത്ത് നിന്നുകൊണ്ട് നന്ദി അറിയിക്കുന്നു.”- ജോർജ് കുര്യൻ പറഞ്ഞു.
#WATCH | Bhopal | BJP leader George Kurien was elected unopposed to Rajya Sabha from Madhya Pradesh and received the election certificate today. CM Mohan Yadav and Member of Parliament & state BJP President VD Sharma congratulated him. pic.twitter.com/eXdUAxmfHO
— ANI (@ANI) August 27, 2024
രാജ്യത്തിനായി സേവനം ചെയ്യുകയാണ് തന്റെ ലക്ഷ്യം. അതിനായി ഇനിയും കഠിനാദ്ധ്വാനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോർജ് കുര്യനെ പോലുള്ള ജനകീയ നേതാവിനെ മദ്ധ്യപ്രദേശിന് ലഭിച്ചതിൽ ഭാഗ്യമുണ്ടെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് രാജ്യത്തിനും മദ്ധ്യപ്രദേശിനും ആവശ്യമാണെന്നും മോഹൻ യാദവ് വ്യക്തമാക്കി.















