പാല: ശ്രീകൃഷ്ണജയന്തിക്ക് ഭഗവാന് ഇഷ്ടപ്പെട്ട പാൽപ്പായസം തയ്യാറാക്കി ശോഭായാത്രയ്‌ക്ക് എത്തിയവർക്ക് വിതരണം ചെയ്തതിന് നാടിന്റെ ആദരം ഏറ്റുവാങ്ങിയ വ്യക്തി. ആ മധുരം
മനസിൽ നിന്ന് മായും മുൻപേ പിറ്റേന്ന് നാട്ടുകാർ അറിഞ്ഞത് ബിനുവിന്റെ മരണവാർത്തയാണ്. സേവാഭാരതി പാലാ യൂണിറ്റാണ് ബിനുവിന്റെ സേവനവും അപ്രതീക്ഷിത വിയോഗ വാർത്തയും സമൂഹമാദ്ധ്യമങ്ങളിലൂടെ
പങ്കുവച്ചത്.
പാലാ നഗരത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷവും ഘോഷയാത്രയും അവസാനിക്കുന്നത് മുരിക്കുംപുഴ ക്ഷേത്രത്തിലാണ്. അവിടെ എത്തുന്ന നൂറ് കണക്കിന് ബാലികാ ബാലന്മാർക്കും ഭക്തജനങ്ങൾക്കും ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട പാൽപായസമാണ് ആഘോഷ സമിതി വിതരണം ചെയ്യുന്നത്.
വർഷങ്ങളായി ഇവിടെ വിതരണം ചെയ്യുന്ന രുചിസമൃദ്ധമായ പാൽപായസം ഉണ്ടാക്കി നൽകുന്നത് മണിച്ചേട്ടൻ മോന്തക്കരയും ബിനു കണ്ടത്തിലും ആണ്. പതിവുപോലെ ഇക്കുറിയും ശ്രീകൃഷ്ണജയന്തി ശോഭായാത്രയ്‌ക്ക് ശേഷം ഇരുവരെയും മുരിക്കുംപുഴ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ ബിനുവിനെ മരണം കവരുകയായിരുന്നു.















