സർസംഘചാലകിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രിക്കൊരുക്കുന്ന സുരക്ഷയ്‌ക്ക് സമാനമായാണ് മോഹൻ ഭാഗവതിനും സുരക്ഷ നൽകുക. സെഡ് പ്ലസ് സുരക്ഷയിൽ നിന്ന് ‘അഡ്വാൻസ് സെക്യൂരിറ്റി ലൈസൻ (എഎസ്എൽ) പരിരക്ഷയാകും ഇനി നൽകുക.
കേന്ദ്ര സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ച് ലോക്കൽ പൊലീസാകും സുരക്ഷയൊരുക്കുക. അദ്ദേഹം സഞ്ചരിക്കുന്ന വഴികളിൽ പൈലറ്റുമാർ, എസ്‌കോർട്ട്‌മാർ, കാവൽകേഡ് വാഹനങ്ങൾ, ഡ്രൈവർമാർ, എന്നിവർ അദ്ദേഹം സഞ്ചരിക്കുന്ന വഴി ഉൾപ്പടെ സൂക്ഷ്മമായി പരിശോധിക്കും.
വിമാന യാത്രകൾക്കും ട്രെയിൻ യാത്രകൾക്കും പ്രത്യേക സുരക്ഷാ പ്രോട്ടോക്കോൾ ഉണ്ടായിരിക്കും. അദ്ദേഹം സഞ്ചരിക്കുന്ന ട്രെയിൻ കമ്പാർട്ട്മെൻ്റിനുള്ളിലും സമീപത്തും പരിശോധന കർശനമാക്കും. പരിശോധനയ്‌ക്ക് ശേഷമാകും എല്ലാവരെയും കടത്തിവിടുക. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുള്ള ഹെലികോപ്റ്ററുകളിൽ മാത്രമാകും ഹെലികോപ്റ്റർ യാത്ര. തീവ്ര ഇസ്ലാമിക സംഘടകളിൽ നിന്ന് ഉൾപ്പടെ സർസംഘചാലകിന് ഭീഷണി നേരിട്ടുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുപ്രധാന നീക്കം.