ഗുവാഹത്തി : അസമിലെ 35 വനവാസി കുടുംബങ്ങളിൽ നിന്നുള്ള 100 ഓളം പേർ ഹിന്ദുമതത്തിന്റെ ഭാഗമായി. വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്യൻ മതം സ്വീകരിച്ചവരാണ് സ്വന്തം വിശ്വാസങ്ങളിലേയ്ക്ക് മടങ്ങിയത്. അസമിലെ കർബി ആംഗ്ലോംഗ് ജില്ലയിലെ നൂറുകണക്കിന് ഗോത്രവർഗ്ഗക്കാരാണ് ജന്മാഷ്ടമി ദിനത്തിൽ ഹവനവും , ഗംഗാജലവും സ്വീകരിച്ചത് . ദിഫുവിലാണ് മതപരമായ ചടങ്ങുകൾ സംഘടിപ്പിച്ചത്.
തീവ്ര ഗോത്ര ആചാരങ്ങൾ പിന്തുടരുന്നവരാണ് കർബി സമുദായം . ഇവരെ പ്രലോഭിപ്പിച്ചാണ് മതപരിവർത്തനം നടത്തിയിരുന്നത്. സ്വന്തം വിശ്വാസങ്ങളിലേയ്ക്ക് മടങ്ങിയെത്തിയ ഇവർ കാർബി ദേവതകളായ ഹെംഫു, മുക്രംഗ്, റസിഞ്ജ എന്നിവർക്ക് വഴിപാടുകൾ അർപ്പിച്ചു. മടങ്ങിയെത്തിയ കുടുംബങ്ങളെ കർബി ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും അനുസൃതമായി കാർബി കുർഫോ അമേ ആദരിച്ചു. ബൊകാജൻ, നിലിപ്, റോങ്ഖാങ്, ലാങ്സോമെപി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള അവർ തങ്ങളുടെ തദ്ദേശീയ മതം ഒരിക്കൽ കൂടി സ്വീകരിക്കാൻ കൂട്ടായ തീരുമാനമെടുത്തതായി കർബി കുർഫോ അമേയുടെ പ്രസിഡൻ്റ് ടാൻസിങ് ബേ പറഞ്ഞു.
മുൻപ് മുസ്ലീം , ക്രിസ്ത്യൻ മതവിഭാഗങ്ങളിലേയ്ക്ക് ചേക്കേറിയ . 15,000 അസം വനവാസികളാണ് അടുത്തിടെ ഹിന്ദു വിശ്വാസത്തിലേയ്ക്ക് എത്തിയതെന്ന് ഹിന്ദു ധർമ സംസ്കൃതി സുരക്ഷാ സമിതി പറഞ്ഞു.