മുംബൈ : നമ്മുടെ ഹിന്ദു രാഷ്‌ട്രം വളരണമെന്ന് ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് സ്വപ്‌നിൽ കുസാലെ . ബാലേവാഡി-ഹിൻജെവാഡിയിൻ നടന്ന ഉറിയടി മത്സരം കാണാനെത്തിയതാണ് കുസാലെ .
‘ ദഹിഹണ്ഡി പോലുള്ള ഒരു കായിക ഇനം കളിക്കുന്നതിന് ശാരീരിക ക്ഷമത പ്രധാനമാണ്. അതിനു പിന്നിൽ കഠിനാധ്വാനമുണ്ട്. ചെറുപ്പക്കാർ നന്നായി ഭക്ഷണം കഴിക്കണം. പുറത്ത് നിന്ന് ഭക്ഷണം കഴിക്കരുത്. വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം കൃത്യസമയത്തും പോഷകസമൃദ്ധമായും കഴിക്കണം . ‘ സ്വപ്നീൽ കുസാലെ പറഞ്ഞു.
ഞാൻ ആദ്യമായാണ് ദഹിഹണ്ഡി ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതെന്നും സ്വപ്നിൽ കുസാലെ പറഞ്ഞു.‘ നമ്മുടെ ഹൈന്ദവ സംസ്കാരം സംരക്ഷിക്കപ്പെടണം. നാമെല്ലാവരും ജയ് ശ്രീറാം വിളിക്കണം, അങ്ങനെ മുന്നോട്ട് പോകണം. ഹിന്ദു സംസ്കാരം വളരണം. നമ്മൾ കുട്ടികളെ പ്രോത്സാഹിപ്പിക്കണം, അങ്ങനെ നമ്മുടെ ഹിന്ദു രാഷ്‌ട്രം വലുതാകും.‘ – കുസാലെ പറഞ്ഞു.















