സിനിമ മേഖലയിലെ സംഭവിക്കുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ കുഞ്ഞികൃഷ്ണൻ മാസ്റ്റർ. ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷ് രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഘടനയുടെ ബൈലോ പ്രകാരമല്ല തെരഞ്ഞെടുപ്പ് നടന്നതെന്നും അമ്മയിലെ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പോലും നടിമാർക്ക് അവഗണ നേരിട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം പിഷാരടി ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിച്ചതുമാണ്. അമ്മയിലെ കൂട്ടരാജി ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട കുറ്റക്കാരുടെ പേര് വിവരങ്ങൾ ഉടൻ പുറത്തു വിടണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കാത്തത് അവരുടെ വ്യക്തിപരമായ വിഷയമാണെന്നും അതിൽ പ്രതികരിക്കാനില്ലെന്നും താരം പറഞ്ഞു.















