തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരായ പീഡനക്കേസിൽ പോലീസ് പുതിയ നടപടികളിലേക്ക്. മുതിർന്ന നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കാനാണ് നീക്കം. 2008-ൽ ബാലചന്ദ്ര മേനോൻ സംവിധാനംചെയ്ത “ദേ ഇങ്ങോട്ട് നോക്കിയേ” എന്ന ചിത്രത്തിന്റെ സെറ്റിൽവച്ചായിരുന്നു സംഭവമെന്ന് നടിയുടെ പരാതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ബാലചന്ദ്ര മേനോനെ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്.
നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി കന്റോൺമെന്റ് പോലീസ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
സെക്രട്ടറിയേറ്റിലായിരുന്നു”ദേ ഇങ്ങോട്ട് നോക്കിയേ” എന്ന ചിത്രത്തിന്റെ ഒരു ഭാഗം ചിത്രീകരിച്ചത്. ഇവിടെ നടന്ന ഷൂട്ടിങ്ങിനിടെ നടൻ ജയസൂര്യ മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി. ഷൂട്ടിങിനിടെ സെക്രട്ടറിയേറ്റ് ഇടനാഴിയില്‍വെച്ച് നടന് കടന്നുപിടിച്ച് ചുംബിച്ചെന്ന് കഴിഞ്ഞദിവസം നടി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു.സെക്രട്ടറിയേറ്റും പരിസരവും കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ്.ചൊവ്വാഴ്ച പ്രത്യേക അന്വേഷണ സംഘം നടിയുടെ ആലുവയിലെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. തുടർന്നാണ് ജയസൂര്യക്കെതിരെ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സെക്രട്ടറിയേറ്റിൽ നടന്ന സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരുടേയും മൊഴി കന്റോൺമെന്റ് പോലീസ് രേഖപ്പെടുത്തും.
ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴുപേര്‍ക്കെതിരെ ഈ നടി പരാതി നല്‍കിയിട്ടുണ്ട്. ജയസൂര്യക്കെതിരെ സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
സംസ്ഥാന മുഖ്യമന്ത്രിയായ വെട്ടികാട് സദാശിവന് ( ജഗതി ശ്രീകുമാർ ) വേണ്ടി ഒരു പ്രശ്നം പരിഹരിക്കാനും മനഃസമാധാനം നൽകാനുമുള്ള ദൗത്യത്തിനായി പുറപ്പെടുന്ന മരുമകൻ വെട്ടിക്കാട് ശിവൻ ( ജയസൂര്യ ) എന്ന ചെറുപ്പക്കാരനായിട്ടാണ് ഈ ചിത്രത്തിൽ ജയസൂര്യ അഭിനയിക്കുന്നത്.