പടുകൂറ്റൻ മദർഷിപ്പുകളുടെ കേന്ദ്രബിന്ദു ആകാനൊരുങ്ങുന്ന വിഴഞ്ഞത്തേക്ക് കമ്മീഷനിംഗിന് മുൻപ് വീണ്ടുമൊരു മദർഷിപ്പ് എത്തുകയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പൽ കമ്പനികളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (MSC) ഉടമസ്ഥതയിലുള്ള ‘ഡെയ്‌ല’ കപ്പലാണ് വിഴിഞ്ഞെത്തുന്നത്.
തുറമുഖത്ത് പരീക്ഷണാടിസ്ഥാനത്തിൽ ചരക്കിറക്കുന്നതിന്റെ ഭാഗമായാണ് കപ്പലെത്തുന്നത്. 13,988 കണ്ടെയ്നറുകളെ വഹിക്കാൻ ശേഷിയുള്ള കപ്പലിന് 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുണ്ട്. മൗറീഷ്യസിൽ നിന്നും മുംബൈ തുറമുഖം വഴിയാണ് കപ്പൽ വിഴിഞ്ഞെത്തുന്നത്. വിഴിഞ്ഞത്തിറക്കുന്ന കണ്ടെയ്‌നറുകൾ തിരികെ കൊണ്ടുപോകാൻ എംഎസ്‌സിയുടെ ഫീഡർ അടുത്ത ആഴ്ചയെത്തും. അഡു-5 ശനിയാഴ്ചകുമെത്തുക.
കഴിഞ്ഞ മാസം 12-ന് വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്നർ ഇറക്കി മടങ്ങിയ സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പാണ് വിഴിഞ്ഞത് ഇതുവരെയെത്തിയ ഏറ്റവും വലിയ മദർഷിപ്പ്. 2,500 കണ്ടെയിനറുകളുമായി വിഴിഞ്ഞത്തെത്തിയ സാൻ ഫെർണാണ്ടോയിൽ നിന്നും പരീക്ഷണാടിസ്ഥാനത്തിൽ 1960 കണ്ടെയിനറുകൾ വിഴിഞ്ഞത്തിറക്കിയിരുന്നു.