പനാജി: വടക്കൻ ഗോവയിലെ അഞ്ജുന ഗ്രാമത്തിൽ പിറ്റ് ബുൾ ആക്രമണത്തിൽ പരിക്കേറ്റ ഏഴ് വയസ്സുകാരൻ മരിച്ചു.
വ്യാഴാഴ്ച അമ്മയോടൊപ്പം നടക്കുമ്പോൾ ആണ് പ്രഭാസ് കലങ്കുട്ട്കർ എന്ന ബാലനെ പിറ്റ് ബുൾ ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും മരിക്കുകയായിരുന്നു.
നായയുടെ ഉടമ അബ്ദുൾ കാദർ ഖ്വാജയ്‌ക്കെതിരെ അശ്രദ്ധയ്‌ക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഞ്ജുന പോലീസ് ഇൻസ്പെക്ടർ സൂരജ് ഗവാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആക്രമണകാരികളായ നായ്‌ക്കളെ സംസ്ഥാന സർക്കാർ നിരോധിച്ചിട്ടുണ്ടെങ്കിലും അവയുടെ ഉടമകൾക്ക് കോടതിയിൽ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ മന്ത്രി നീലകണ്ഠ് ഹലാർങ്കർ പറഞ്ഞു.
ചില ഇനം നായ്‌ക്കളെ നിയന്ത്രിക്കുന്നതിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരുന്നതിന് മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി വിഷയം ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.















