തന്റെ വരാനിരിക്കുന്ന പ്രോജക്ടുകളെ കുറിച്ച് ആരാധകരോട് വിശദമാക്കി നടൻ ഉണ്ണി മുകുന്ദൻ. ഫെയ്സ്ബുക്കിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി താരം രംഗത്തെത്തിയത്. താന്റെ വരാനിരിക്കുന്ന സിനിമകളെ കുറിച്ച് പലരും തന്നോട് ചോദിക്കാറുണ്ടെന്നും എല്ലാവർക്കും വേണ്ടി താനത് പറയാൻ ആഗ്രഹിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
“എന്റെ വരാനിരിക്കുന്ന പ്രോജക്ടുകളെ കുറിച്ച് ചോദിച്ച് ഒരുപാട് പേർ എനിക്ക് മെസേജുകൾ അയക്കാറുണ്ട്. അവർക്ക് വേണ്ടിയാണ് ഈ കുറിപ്പ് പങ്കുവക്കുന്നത്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബിയുടെ വർക്കുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. നിഖില വിമൽ, ചെമ്പൻ വിനോദ് തുടങ്ങിയ താരങ്ങളോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. അടുത്തിടെയാണ് ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം പൂർത്തിയായത്”.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർകോയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നടക്കുന്നുണ്ട്. നിങ്ങളുടെ പിന്തുണയ്‌ക്കും പ്രോത്സാഹനത്തിനും താൻ വളരെയധികം കടപ്പെട്ടിരിക്കുന്നു. പുതിയ ചിത്രങ്ങളുടെ വിവരങ്ങൾ ഉടൻ നിങ്ങളിലേക്ക് എത്തിക്കുമെന്നും ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് മാർകോയുടെ ചിത്രീകരണം പൂർത്തിയായത്. പാക്അപ് പോസ്റ്റർ ഉണ്ണി മുകുന്ദൻ പങ്കുവച്ചിരുന്നു. രക്തക്കറ പുരണ്ട കൈയ്യായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.