ന്യൂഡൽഹി: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ചരമ വാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.അദ്ദേഹത്തിന്റെ സംഭാവനകൾ രാഷ്‌ട്രനിർമ്മാണത്തിന് എന്നും പ്രചോദനമായി നിലനിൽക്കുമെന്ന് ആഭ്യന്തരമന്ത്രി എക്‌സിൽ കുറിച്ചു.
“മുൻ രാഷ്‌ട്രപതി ഡോ.പ്രണബ് മുഖർജിയുടെ സ്മൃതി ദിനത്തിൽ അദ്ദേഹത്തിന് ആദരം അർപ്പിക്കുന്നു. മികച്ച രാഷ്‌ട്രീയ പ്രതിഭയും പണ്ഡിതനും ഉന്നത ഭരണാധികാരിയുമായ അദ്ദേഹം പശ്ചിമ ബംഗാളിലെ ഒരു എളിയ ഗ്രാമത്തിൽ നിന്ന് രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തി”. അദ്ദേഹത്തിന്റെ സംഭാവനകൾ രാഷ്‌ട്രനിർമ്മാണത്തിന് എന്നും പ്രചോദനമായി നിലനിൽക്കുമെന്നും അമിത് ഷാ എക്‌സിൽ കുറിച്ചു.
പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ മിരാതി ഗ്രാമത്തിൽ സ്വാതന്ത്ര്യ സമര സേനാനികളായ കാമദ കിങ്കർ മുഖർജിയുടെയും രാജ ലക്ഷ്മിയുടെയും മകനായി 1935 ഡിസംബർ 11-ന് ആണ് പ്രണബ് മുഖർജിയുടെ ജനനം. 2012 ൽ ഇന്ത്യയുടെ 13 ആം രാഷ്‌ട്രപതിയായി ചുമതലയേറ്റ അദ്ദേഹത്തിന് ഭാരത രത്ന നൽകി രാജ്യം ആദരിച്ചിരുന്നു.















