സുനിതയുടെ മടക്കം, റിസ്‌ക്കെടുക്കാൻ നാസ മുതിരില്ല; പാഠമായി ഇന്ത്യൻ വംശജ കൽപന ചൗളയെ നഷ്ടമായ ആ കറുത്ത ദിനം; 83,000 കഷ്ണങ്ങളായി തകർന്നടിഞ്ഞ ദൗത്യം‌
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സുനിതയുടെ മടക്കം, റിസ്‌ക്കെടുക്കാൻ നാസ മുതിരില്ല; പാഠമായി ഇന്ത്യൻ വംശജ കൽപന ചൗളയെ നഷ്ടമായ ആ കറുത്ത ദിനം; 83,000 കഷ്ണങ്ങളായി തകർന്നടിഞ്ഞ ദൗത്യം‌

Janam Web Desk by Janam Web Desk
Aug 31, 2024, 12:03 pm IST
FacebookTwitterWhatsAppTelegram

ബോയിം​ഗ് സ്റ്റാർലൈനർ പേടകം സെപ്റ്റംബർ ആറിന് ഭൂമിയിലേക്ക് തിരികെയെത്തിക്കാനൊരുങ്ങുകയാണ് നാസ. എന്നാൽ അതിൽ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറുമുണ്ടാവില്ലെന്ന് നാസ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും 2025 ഫെബ്രുവരിയിൽ സ്പേസ്എക്സിന്റെ ഡ്രാ​ഗൺ ക്രൂ പേടകത്തിലാകും ഭൂമിയിലെത്തുക. വാതക ചോർച്ചയും സാങ്കേതിക തകരാറും മാത്രമല്ല നാസയെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത് എന്നതാണ് വാസ്തവം.

മുൻകാല പിഴവുക​ളും രണ്ട് സ്പേസ് ഷട്ടിൽ ദുരന്തങ്ങളുമാണ് നാസയെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും യാത്രികരുടെ തിരിച്ചുവരവിൽ ആശങ്കയാകുന്നതും. 1986 ജനുവരിയിൽ ബഹിരാകാശ പേടകം പൊട്ടിത്തെറിച്ച് 14 ബഹിരാകാശ സഞ്ചാരികൾ മരിച്ച സംഭവവും 2003 ഫെബ്രുവരിയിൽ ഇന്ത്യൻ വംശജ കൽപന ചൗള ഉൾപ്പടെ ആറ് പേരുടെ മരണത്തിനിടയക്കിയ കൊളംബിയ അപകടവുമാണ് നാസയെ കടുത്ത തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. ഈ ദുരനുഭവങ്ങളുടെ കയ്പേറിയ പാഠങ്ങൾ ഉൾക്കൊണ്ടാണ് നാസ ബഹിരാകാശ യാത്രികരെ പ്രത്യേക പേടകത്തിൽ എത്തിക്കുന്നത്.

ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപന ചൗള ഉൾപ്പടെയുള്ള സംഘത്തിന്റെ STS-107 ദൗത്യം പരാജയപ്പെട്ടത് നാസയ്‌ക്ക് വൻ തിരിച്ചടിയായി. ബഹിരാകാശ മേഖലയിൽ വൻ തിരിച്ചടി നേരിട്ടതോടെ വളരെ ശ്രദ്ധയോടെ മാത്രമായിരുന്നു പിന്നീടുള്ള നാസയുടെ ഓരേ നീക്കവും.

17 ദിവസത്തെ ദൗത്യമായിരുന്നു STS-107. 2003 ജനുവരി 16-ന് നാസയുടെ പേടകം ബഹിരാകാശത്തേക്ക് കുതിച്ചു. 80-ലധികം അന്താരഷ്‌ട്ര തലത്തിലുള്ള പരീക്ഷണങ്ങൾ ഉൾപ്പടെ നടത്തുക ലക്ഷ്യമിട്ടാണ് സംഘം പു‌റപ്പെട്ടത്. മിഷൻ സ്പെഷ്യലിസ്റ്റായിരുന്നു കൽപന. ദൗത്യം വിചാരിച്ചത് പോലെ ശുഭമായി പൂർത്തീകരിക്കാൻ ഏഴം​ഗ സംഘത്തിന് സാധിച്ചു. മടക്ക യാത്രയിലാണ് അപ്രത്യക്ഷമായി മരണം കവർന്നത്. പേടകം ഭൂമിയിൽ പതിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കേയാണ് അപകടമുണ്ടായത്. ഷട്ടിൽ ഓർബിറ്ററിലുണ്ടായ തകരാറാണ് യുഎസിലെ കെന്നഡി സ്‌പേസ് സെൻ്ററിൽ കൊളംബിയ പേടകം തൊടുന്നതിന് മുൻപ് അപകടത്തിൽ പെടാൻ കാരണം.

മണിക്കൂറിൽ ഏകദേശം 12,500 മൈൽ വേ​ഗതയിൽ വടക്കൻ ടെക്സിലൂടെ ഏകദേശം 2,03,000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെ പേടകവുമായുള്ള ബന്ധം നാസയ്‌ക്ക് നഷ്ടപ്പെട്ടു. 12 മിനിറ്റുകൾക്ക് ശേഷം മിഷൻ കൺട്രോളർക്ക് ഫോൺ കോളെത്തി. പിന്നീട് പേടകം തകർന്നതായി നാസ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് മാസത്തോളം അന്വേഷണം നടത്തി. നാല് മാസത്തോളമെടുത്താണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ വീണ്ടടെുത്തത്. 1962 മാര്‍ച്ച് 17-ന് ഹരിയാനയിലെ കര്‍ണാലിലാണ് കല്‍പനയുടെ ജനനം.

പേടകത്തിന്റെ 83,000-ത്തിലേറെ കഷ്ണങ്ങളാണ് ടെക്സാസിൽ നിന്ന് കണ്ടെത്തിയത്. ഇന്ത്യൻ സ്വപ്നം ആകാശത്ത് പൊലിഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ബഹിരാകാശത്ത് നിന്ന് മനുഷ്യനെ തിരികെ എത്തിക്കുന്നത് ഇന്നും വളരെ അപകടകരമാണെന്നും അതീവ ശ്രദ്ധയോടെ അല്ലെങ്കിൽ ജീവന് പോലും ഭീഷണിയാണെന്ന് നാസയുടെയും ഇസ്രോയുടെയും മേധാവിമാരും പറയുന്നു.

Tags: Sunita WilliamsIndian-origin American astronautspace shuttle Columbiakalpana chawla
ShareTweetSendShare

More News from this section

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies