ഡെറാഡൂൺ: തകരാറിലായ ഹെലികോപ്റ്റർ, എംഐ-17 ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ തകർന്നുവീണു. ഉത്തരാഖണ്ഡിലെ കേദാർനാഥിലാണ് സംഭവം.
സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്നാണ് ഹെലികോപ്റ്റർ അടിയന്തരമായി ലാൻഡ് ചെയ്തത്. പിന്നാലെ ഇത് അറ്റകുറ്റപ്പണികൾക്കായി എംഐ-17 ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട് തകർന്നുവീണത്. ശക്തമായ കാറ്റും ഭാരവും കാരണമാണ് വിമാനം താഴേക്ക് പതിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
യാത്രക്കാരില്ലാത്ത വിമാനമായതിനാൽ ആളപായമില്ല. സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
VIDEO | Uttarakhand: A defective helicopter, which was being air lifted from #Kedarnath by another chopper, accidentally fell from mid-air as the towing rope snapped, earlier today.#UttarakhandNews
(Source: Third Party) pic.twitter.com/yYo9nCXRIw
— Press Trust of India (@PTI_News) August 31, 2024















