എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഉള്ളടക്കങ്ങൾ ഞെട്ടലുണ്ടാക്കിയെന്ന് നടി അമല പോൾ. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്നും ഇരകൾക്ക് നീതികിട്ടാനായി പ്രാർത്ഥിക്കുന്നുവെന്നും നടി പറഞ്ഞു. കിൻഡർ ആശുപത്രിയുടെ വാട്ടർബെർത്തിംഗ് സെന്ററിന്റെ ഉദ്ഘാടനത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അവർ.
” ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ എല്ലാവരേയും പോലെ എനിക്കും അത് ഷോക്കായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത നിരവധി കാര്യങ്ങളായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. പരാതികൾ ഒളിക്കപ്പെടാതെ ഇരകൾക്ക് നീതി കിട്ടണമെന്ന് ഞാനും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.”- അമല പോൾ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു കൊണ്ടുവരുന്നതിനായി ഒരുപാട് സ്ത്രീകളുടെ പരിശ്രമമുണ്ടായി. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ തടയുന്നതിനായി സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങേണ്ടതുണ്ട്. എല്ലാ മേഖലയിലും സ്ത്രീകളുടെ സാന്നിധ്യം ഉറപ്പു വരുത്തണം. അമ്മ ഭരണസമിതിയിൽ സ്ത്രീകൾ വരണമെന്നും അമല പോൾ വ്യക്തമാക്കി.















