തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ പ്രതികരിച്ച് നടൻ സുധീഷ്. ജീവിതത്തിൽ ആരോടും മോശമായി പെരുമാറിയിട്ടില്ല എന്നും സത്യം തെളിയുന്നതിനായി കാത്തിരിക്കുകയാണെന്നും നടൻ പറഞ്ഞു. തന്നെ അറിയാവുന്നവർ തന്റെയൊപ്പം ഉണ്ടെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുധീഷ് വ്യക്തമാക്കി.
“എന്നെ അറിയുന്ന എല്ലാവരും എന്റെ കൂടെ തന്നെയുണ്ട്. പൊതുജനങ്ങളെക്കുറിച്ച് എനിക്ക് അറിഞ്ഞുകൂടാ. എന്നെ അറിയാത്ത, ഞാൻ എന്താണെന്നറിയാത്ത ആൾക്കാർ ഉണ്ടാവും. അവർ എങ്ങനെ ചിന്തിക്കുമെന്ന് പറയാൻ കഴിയില്ല. പക്ഷേ, ഒരു വാക്ക് കൊണ്ടാണെങ്കിലും എന്നെ അറിയുന്ന എല്ലാ വ്യക്തികളും എന്റെ ഒപ്പം ഉണ്ട്. ഞാൻ എങ്ങനെയാണെന്ന് അവർക്ക് അറിയാം”.
“എനിക്ക് സ്വയം ഒരു ആത്മവിശ്വാസം ഉണ്ടാവുമല്ലോ. അങ്ങനെ ഒരു ആത്മവിശ്വാസം എനിക്ക് ഉണ്ട്. ഒരു കാലത്തും ആരോടും ഒരു തരത്തിലും ഞാൻ മോശമായി പെരുമാറിയിട്ടില്ല. അത് തെളിയുന്നതിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. അപ്പോൾ എനിക്ക് സംസാരിക്കാൻ ഉണ്ട്”-സുധീഷ് പറഞ്ഞു.















