അടുക്കളയിലെ പല ഉപകരണങ്ങളും വസ്തുക്കളും പെട്ടെന്ന് വൃത്തിയാക്കാൻ പലരും ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്. ചെറുനാരങ്ങയിലെ അസിഡിറ്റിയും ഗന്ധവുമാണ് വസ്തുക്കളെ വൃത്തിയാക്കിയെടുക്കാൻ സഹായിക്കുന്നത്. എന്നാൽ എല്ലാ ഉപകരണങ്ങളും പാത്രങ്ങളും വൃത്തിയാക്കാൻ ചെറുനാരങ്ങ ഉപയോഗിക്കരുത്. നാരങ്ങാനീര് സ്പർശിക്കാൻ പാടില്ലാത്ത വസ്തുക്കൾ ഏതെല്ലാമെന്ന് അറിയാം..
കാസ്റ്റ് അയേൺ കുക്ക് വെയർ
കാസ്റ്റ് അയേണിനെ ചെറുനാരങ്ങയുടെ അസിഡിറ്റി സ്വാധീനിക്കും. ഇതോടെ പാത്രം കേടാവുകയും ചെയ്യും. ഇത്തരത്തിൽ മാറ്റം വന്ന കാസ്റ്റ് അയേൺ കുക്ക് വെയർ ഉപയോഗിച്ച ഭക്ഷണം പാകം ചെയ്യുമ്പോൾ ആഹാര പദാർത്ഥങ്ങളുടെ സ്വാദിന് മാറ്റം വരികയും ചെയ്യും.
കത്തി
കത്തിയുടെ മെറ്റലിനെ നശിപ്പിക്കാൻ ശേഷിയുള്ള ഒന്നാണ് ചെറുനാരങ്ങാനീര്. ഹൈ-കാർബൺ സ്റ്റീൽ അടങ്ങിയ കത്തിയാണെങ്കിൽ ചെറുനാരങ്ങാ നീര് പ്രതികൂലമായി ബാധിക്കും. മാത്രവുമല്ല, ബ്ലേഡിന്റെ മൂർച്ചയും കുറയും. അതിനാൽ കത്തി വൃത്തിയാക്കാൻ ചെറുനാരങ്ങാ നീര് ഉപയോഗിക്കരുത്.
അലുമിനിയം പാൻ
ചെറുനാരങ്ങാ നീര് അലുമിനിയവുമായി റിയാക്ട് ചെയ്യുന്നതിനാൽ പാത്രത്തിന് നിറവ്യത്യാസം വരുത്തുകയും അതിൽ പാകം ചെയ്യുന്ന ആഹാരത്തിന്റെ രുചിക്ക് വ്യത്യാസം വരുത്തുകയും ചെയ്യും. അലുമിനിയം പാത്രത്തിന്റെ ഗുണമേന്മയും താമസിയാതെ കുറഞ്ഞുവരുന്നതാണ്.
മരത്തടി കൊണ്ടുള്ള സ്പൂണുകൾ
മരത്തടി കൊണ്ടുള്ള അടുക്കള വസ്തുക്കൾ ചെറുനാരങ്ങാ നീര് ഉപയോഗിച്ച് വൃത്തിയാക്കിയാൽ അവ കൂടുതൽ വരണ്ടുണങ്ങും. പതിയെ വസ്തുക്കൾ വിണ്ടുകീറാനും പൊട്ടിപ്പോകാനും ഇത് ഇടയാക്കും. കൂടാതെ മരത്തടിയിൽ നിന്ന് ദുർഗന്ധവും ഉണ്ടായേക്കാം.
മാർബിൾ സ്ലാബ്
മാർബിൾ സ്ലാബുകൾ വൃത്തിയാക്കാൻ ചെറുനാരങ്ങാ നീര് ഉപയോഗിച്ചാൽ സ്ലാബുകളുടെ തിളക്കം പതിയെ നഷ്ടപ്പെടും.