തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനയ്ക്ക് അനുമതി നൽകി കേന്ദ്ര ജലക്കമ്മീഷന്‍. മുല്ലപ്പെരിയാറിൽ വിശദമായ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യമാണ് കേന്ദ്ര ജലക്കമ്മീഷന്‍ അംഗീകരിച്ചത്. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം ജലക്കമ്മീഷന്‍ തള്ളി. അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടുമായി പരിശോധനയെന്നായിരുന്നു തമിഴ്നാടിന്റെ വാദം.
2011ന് ശേഷം ആദ്യമായാണ് കേരളത്തിന്റെ ഈ ആവശ്യം അംഗീകരിക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയായിരുന്നു അവസാനമായി വിശദ പരിശോധന നടത്തിയത്. 2011ലായിരുന്നു സംഭവം.















