കൊച്ചി ; ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിലുണ്ടായിരുന്നതായി ഹേമ കമ്മിറ്റി കമ്മിറ്റിയംഗവും , മുതിർന്ന നടിയുമായ ശാരദ. ഇതാദ്യമായാണ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ ലൈംഗികാരോപണങ്ങളിൽ മുതിർന്ന നടികൾ പ്രതികരിക്കുന്നത് . പഴയ കാലത്ത് ആളുകള്‍ അഭിമാനത്തെ കരുതിയും ഭയം കാരണവും മൗനം പാലിച്ചു. അന്ന് ഇതൊന്നും പുറത്ത് പറയാൻ ധൈര്യമുണ്ടായില്ല . അതുപോലെയല്ല ഇന്ന് . ഇന്നത്തെ തലമുറയിൽ വിദ്യാഭ്യാസമുള്ളവർ ഉണ്ട് . അവർ ദുരനുഭവങ്ങള്‍ തുറന്നുപറയുന്നു.
അതേസമയം, റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇപ്പോള്‍ വരുന്ന വെളിപ്പെടുത്തലുകള്‍ ഷോ ആണെന്നും ഇപ്പോള്‍ ചിന്തിക്കേണ്ടതു വയനാടിനെ കുറിച്ചാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകൾക്കുനേരെ പെട്ടെന്നുണ്ടാകുന്ന അതിക്രമങ്ങളിൽ എങ്ങനെ തെളിവ് കാണിക്കുമെന്നാണ് നടി ഷീലയുടെ പ്രതികരണം . തനിക്ക് ദുരനുഭവമുണ്ടായിട്ടില്ല. എന്നാൽ ഒരാൾ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ തെളിവിന് വേണ്ടി സെൽഫിയെടുക്കാനാകുമോയെന്നും അവർ ചോദിച്ചു. അന്നൊന്നും അതു തുറന്നു പറയാനുള്ള സാഹചര്യങ്ങൾ ഉണ്ടായില്ല
പവർ ഗ്രൂപ്പ് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇപ്പോൾ കേൾക്കുമ്പോഴാണ് ഇങ്ങനെയൊക്കെ ഉണ്ടല്ലോ എന്ന് മനസ്സിലാകുന്നത്. ഇത്രയും പേരുകൾ ഉള്ളപ്പോൾ എന്തിനാണ് ചില നടന്മാരുടെ പേരുകൾ മാത്രം പറയുന്നതെന്ന് അറിയില്ല. പണ്ടൊക്കെ ആരെങ്കിലും ലാൻഡ് ഫോണിലൂടെ വിളിച്ച് വല്ലതും പറഞ്ഞാൽ റെക്കോഡ് ചെയ്ത് വെക്കാനാകുമോ. എങ്ങനെയാണ് തെളിവ് കാണിക്കുക- എന്നും ഷീല ചോദിക്കിന്നു.















