ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രൂണെയിലും സിംഗപ്പൂരിലും ചൊവ്വാഴ്ച മുതൽ ഔദ്യോഗിക സന്ദർശനം നടത്തും.
എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി സെപ്റ്റംബർ 3-4 തീയതികളിൽ ബ്രൂണെ സന്ദർശിക്കുന്നത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആ രാജ്യത്ത് നടത്തുന്ന ആദ്യ സന്ദർശനമാണിത്. ഇന്ത്യയും ബ്രൂണെയും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചിട്ട് 40 വർഷം തികയുന്നു. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ പ്രധാന പങ്കാളിയാണ് ബ്രൂണെ
ബ്രൂണെയ്‌ക്ക് ശേഷം പ്രധാനമന്ത്രി മോദി സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ ക്ഷണപ്രകാരം സെപ്റ്റംബർ 4-5 തീയതികളിൽ സിംഗപ്പൂർ സന്ദർശിക്കും. സന്ദർശന വേളയിൽ പ്രധാനമന്ത്രി സിംഗപ്പൂർ പ്രസിഡൻ്റ് തർമൻ ഷൺമുഖരത്നത്തെ സന്ദർശിക്കും. സിംഗപ്പൂരിൽ നിന്നുള്ള വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
ഏകദേശം ആറ് വർഷത്തിന് ശേഷമാണ് അദ്ദേഹം സിംഗപ്പൂർ സന്ദർശിക്കുന്നത്.















