ചെന്നൈ: സഹപാഠികളുടെ കൺമുന്നിൽ മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റലിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി.
കാഞ്ചീപുരം മീനാക്ഷി മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ അഞ്ചാംനിലയില്‍നിന്ന് തൂത്തുക്കുടി സ്വദേശിനി ഷേര്‍ളിയാണ് (23) ചാടിയത്.സഹവിദ്യാര്‍ഥികളും കോളേജ് അധികൃതരും നോക്കിനില്‍ക്കെയാണ് സംഭവം. ഉടന്‍തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കെട്ടിടത്തിന്റെ മുകളിൽ നിന്ന് കരയുന്ന ഷേര്‍ളിയെ അടുത്ത കെട്ടിടത്തിലുള്ളവർ കണ്ടിരുന്നു. അവർ ഉടന്‍തന്നെ കോളേജ് അധികൃതരെ വിവരം അറിയിച്ചു. സഹവിദ്യാര്‍ഥികൾ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെ വല വിരിക്കാനുള്ള നടപടിയും തുടങ്ങിയിരുന്നു. വലവിരിക്കുന്നത് പൂര്‍ത്തിയാകും മു ന്‍പ് ഷേര്‍ളി ചാടുകയായിരുന്നു. വീഴ്ചയിൽ യവരുടെ തലയ്‌ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
ഈ വിദ്യാർത്ഥിനിക്ക് വിഷാദരോഗം ബാധിക്കുകയും ചികിത്സതേടുകയും ചെയ്തിരുന്നു.















