1700 മുറികൾ, സ്വർണ്ണ ചുവരുകളുള്ള കൊട്ടാരം, 7,000 കാറുകൾ; ബ്രൂണെ സുൽത്താന്റെ കൗതുകരമായ ജീവിതം അറിയാം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Variety

1700 മുറികൾ, സ്വർണ്ണ ചുവരുകളുള്ള കൊട്ടാരം, 7,000 കാറുകൾ; ബ്രൂണെ സുൽത്താന്റെ കൗതുകരമായ ജീവിതം അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 01:27 pm IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രൂണെ സന്ദർശനത്തിന് തുടക്കമായി. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് ഔദ്യോ​ഗികമായി ബ്രൂണെ സന്ദർശിക്കുന്നത്. നാല് പതിറ്റാണ്ടായി നയതന്ത്രബന്ധമുള്ള രാജ്യമായിട്ടും മുൻ പ്രധാനമന്ത്രിമാർ ആരും തന്നെ ബ്രൂണെ സന്ദർശിക്കാൻ തയ്യാറായിട്ടില്ല. 2018ൽ റിപ്പബ്ലിക്ക് ദിനാഘോഷ ത്തിൽ ബ്രൂണെ സുൽത്താനായിരുന്നു മുഖ്യാതിഥിയായി പങ്കെടുത്തത്. കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 40ാം വാർഷികത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം

പ്രധാനമന്ത്രിയുടെ സന്ദർശത്തിന് പിന്നാലെ ബ്രൂണെയെക്കുറിച്ച് വലിയ ചർച്ചകളാണ്
ആ​ഗോളതലത്തിൽ നടക്കുന്നത്. ബ്രൂണെയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ആദ്യം ചർച്ച ചെയ്യുന്നത്  ധനികനായ സുൽത്താനെക്കുറിച്ചാണ്. ആയിരക്കണക്കിന് വാഹനങ്ങൾ സ്വന്തമായുള്ള സ്വർണ്ണം പൂശിയ കൊട്ടാരത്തിൽ താമസിക്കുന്ന ബ്രൂണെ സുൽത്താന്റെ കൗതുകരമായ ജീവിതം അറിയാം….

ആരാണ് ബ്രൂണെയിലെ സുൽത്താൻ?

77 കാരനായ ഹസ്സനൽ ബോൾകിയാണ് നിലവിലെ ബ്രൂണെ സുൽത്താൻ. 1967 ഒക്ടോബര്‍ 4-ന് പിതാവ് വിരമിച്ച ശേഷം, ഹസ്സനല്‍ രാജകുമാരന്‍ 29 മത് സുല്‍ത്താനായത്. 1980 വരെ ലോകത്തിലെ ഏറ്റവും വലിയ ധനികനായിരുന്നു അദ്ദേഹം. യുകെയിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതൽ കാലം ഭരിച്ച രണ്ടാമത്തെ രാജാവാണ് ഹസ്സനൽ ബോൾകിയ.

ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഹസ്സനല്‍ ബോള്‍കിയയ്‌ക്ക് 14,700 കോടിയിലധികം മൂല്യമുള്ള ആസ്തിയുണ്ട്, അദ്ദേഹത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകള്‍ എണ്ണ ശേഖരവും പ്രകൃതിവാതകവുമാണ്. സെലിബ്രിറ്റി നെറ്റ് വര്‍ത്തിന്റെ കണക്കനുസരിച്ച്, 30 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികരായ രാജകുടുംബങ്ങളില്‍ ഒരാളാണ് ഹസ്സനല്‍ ബോള്‍കിയ.

ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം, തായ്ലന്‍ഡ് എന്നിവയ്‌ക്ക് ശേഷം തെക്കുകിഴക്കന്‍ ഏഷ്യയിലെ അഞ്ചാമത്തെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യമാണ് ബ്രൂണെ. അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കയറ്റുമതി സുല്‍ത്താന്‍ ഹസ്സനല്‍ ബോള്‍കിയയെ ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളാക്കി മാറ്റി.

സുൽത്താന്റെ ജീവിതം

ബോള്‍കിയയുടെ ഇസ്താന നൂറുല്‍ ഇമാന്‍ കൊട്ടാരത്തിന് 2550 കോടിയിലേറെ വിലയുണ്ട്. കൊട്ടാരത്തില്‍ 1700-ലധികം മുറികളും 257 കുളിമുറികളും അഞ്ച് നീന്തല്‍ക്കുളങ്ങളും ഉണ്ട്. ഈ കൊട്ടാരത്തിന്റെ താഴികക്കുടം 22 കാരറ്റ് സ്വർണ്ണം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. 110 ഗാരേജുകള്‍ക്ക് പുറമേ, 200 കുതിരകള്‍ക്ക് എയര്‍കണ്ടീഷന്‍ ചെയ്ത തൊഴുത്തുകളും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാഹന ശേഖരം ബ്രൂണെയിലെ സുൽത്താൻ്റേതാണെന്നും പറയപ്പെടുന്നു. ഏകദേശം 600 റോൾസ് റോയ്‌സ് കാറുകളും 450 ഫെരാരികളും 380 ബെൻ്റ്‌ലികളും സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുടെ കൈവശമുണ്ട്. ഒരു ബോയിംഗ് 747 വിമാനവും സുൽത്താന് സ്വന്തമായുണ്ട്.

കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ സ്വർണ്ണം പൂശിയതാണെന്നും പറയപ്പെടുന്നു. 1,500 പേർക്ക് ഒരേസമയം പ്രാർത്ഥിക്കാവുന്ന പള്ളിയാണ് മറ്റൊരാകർഷണം. 30 ബംഗാൾ കടുവകളെയും വിവിധയിനം പക്ഷികളെയും പാർപ്പിക്കുന്ന ഒരു സ്വകാര്യ മൃഗശാലയും സുൽത്താന് സ്വന്തമായുണ്ട്.

Tags: KingBrunai Sulthan
ShareTweetSendShare

More News from this section

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കാരം! വീഡിയോ വൈറലായി, അലി മുഹമ്മദ് പിടിയിലും

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies