കീവ് : റഷ്യ യുക്രൈനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റു.
യുക്രേനിയൻ പ്രസിഡൻ്റ് സെലെൻസ്കി ആക്രമണത്തിന്റെ വിശദവിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
യുക്രൈനിലെ പോൾട്ടാവ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനത്തിനും ആശുപത്രിക്കും നേരെയാണ് റഷ്യ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ കുറഞ്ഞത് 50 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റു. ഈ ആക്രമണത്തിൽ റഷ്യ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തെ ‘ക്രൂരമായ’ പ്രവൃത്തിയെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അപലപിച്ചു.















