കൊച്ചി : ലഹരി പാർട്ടി പരാതിയിൽ സംവിധായകൻ ആഷിഖ് അബുവിനും , ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനുമെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയിലാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത് .
ഗായിക സുചിത്രയുടെ ആരോപണത്തില്‍ അന്വേഷണം വേണമെന്നവശ്യപ്പെട്ട് യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മിറ്റിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത് . റിമയുടെ ഫ്ലാറ്റിൽ ലഹരിപാർട്ടികൾ നടക്കുന്നുണ്ടെന്നും നൂറുകണക്കിന് പെൺകുട്ടികൾ ആ പാർട്ടികളിൽ പങ്കെടുക്കുന്നുണ്ടെന്നും അവരെ ലഹരിക്കടിമപ്പെടുത്തി ലൈംഗിക ചൂഷണം ചെയ്യുന്നു എന്നടക്കമുള്ള വെളിപ്പെടുത്തലായിരുന്നു ഗായിക സുചിത്ര നടത്തിയത്.
ആരോപണങ്ങളിൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുവമോർച്ച എറണാകുളം ജില്ലാ അദ്ധ്യക്ഷൻ വൈശാഖ് രവീന്ദ്രൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.















