ന്യൂഡൽഹി : സ്ത്രീകൾക്ക് തുല്യ അവകാശം നൽകിയ മതമാണ് ഇസ്ലാമെന്ന് ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് തലവൻ മഹമൂദ് മദനി . എല്ലാ പാർട്ടികളിലും മുസ്ലീങ്ങൾക്ക് ഇടം വേണം . ആരെയും ഭയപ്പെടുത്തി വോട്ട് പിടിക്കാനാകില്ലെന്നും മദനി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ ഞാൻ തെറ്റിനെ തെറ്റെന്നും ശരിയെ ശരിയെന്നും വിളിക്കുന്നു. ചില കാര്യങ്ങൾ വളരെ മോശമായി തോന്നുന്നു. ചില ആളുകളുടെ ചില കാര്യങ്ങൾ വളരെ നല്ലതായും തോന്നുന്നു. രാജ്യം അപകടത്തിൽ ഒന്നുമല്ല . ആപത്തിനെ കുറിച്ചുള്ള വിങ്ങൽ ജനങ്ങളിൽ നിന്ന് മാറ്റണം. ഒരു പരിഷ്കൃത സമൂഹത്തിൽ ബുൾഡോസർ പ്രവർത്തനം അനുവദനീയമല്ല. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ ഒന്നും പറയാനില്ല. ബുൾഡോസർ അനീതിയുടെയും അടിച്ചമർത്തലിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. പക്ഷെ തെറ്റ് ചെയ്യുന്നവരോട് ക്ഷമിക്കരുത് .
വിഷയം മുസ്ലീങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിൽ അവരോട് സംസാരിക്കണം. മുസ്ലീങ്ങളോട് സംസാരിക്കാതെയാണ് വഖഫ് ഭേദഗതി ചെയ്യുന്നത്. വിദേശ നയത്തിൽ പ്രധാനമന്ത്രി മോദി മികച്ച പ്രവർത്തനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ വിദേശനയം നല്ലതാണ്. ഇത് മാത്രമല്ല, പല പ്രവർത്തനങ്ങളിലും ഞങ്ങൾ മോദി സർക്കാരിനെ പിന്തുണച്ചിട്ടുണ്ട്.ഇസ്ലാം സ്ത്രീകൾക്ക് തുല്യാവകാശം നൽകി. ഏതൊരു സമൂഹത്തിലും തിന്മകൾ ഇല്ലാതാകണം. മുസ്ലീങ്ങൾക്കിടയിൽ ആഭ്യന്തര പരിഷ്‌കരണം ആവശ്യമാണ്.“ – എന്നും അദ്ദേഹം വ്യക്തമാക്കി.