ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും മത്സരിച്ചേക്കും. വിനേഷ് ഫോഗട്ട് ജുലാന സീറ്റിൽ നിന്നും ബജ്‌റംഗ് പൂനിയ ബാദ്‌ലി സീറ്റിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ ഇരുവരും രാഹുലുമായി കൂടിക്കഴ്ച നടത്തിയിരുന്നു.
90 ൽ 66 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ ഈ പട്ടികയിൽ ഇവർ രണ്ടുപേരുടെയും പേരുകൾ ഉൾപ്പെട്ടിട്ടില്ല. എന്നാൽ അടുത്ത ദിവസം നടക്കുന്ന തെരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് വിവരം.
സഖ്യ ചർച്ചകളുടെ ആദ്യഘട്ടം മാത്രമാണിതെന്നും, അന്തിമ തീരുമാനം വരും ദിവസങ്ങളിൽ എടുക്കുമെന്നും യോഗത്തിന് ശേഷം ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബരിയ പറഞ്ഞിരുന്നു. ഹരിയാനയിലെ 90 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 5നും വോട്ടെണ്ണൽ ഒക്ടോബർ 8നും നടക്കും.