പരിഹസിച്ച് മാറ്റിനിർത്തിയവർക്കും ചവിട്ടിമെതിച്ചവർക്കും ഇനി അവളൊരു മാതൃകയാണ്. ദീപ്തി ജീവൻജിയെന്ന ആന്ധ്രാപ്രദേശുകാരി പാരിസ് പാരാലിമ്പിക്സ് വേദിയിൽ ചരിത്രം കുറിച്ചു. വനിതകളുടെ 400 മീറ്റർ ടി20 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ അവൾ ഇന്ത്യക്ക് അഭിമാനമായി. 55.82 സെക്കൻഡിലാണ് ദീപ്തി വെങ്കലത്തിലേക്ക് കുതിച്ചെത്തിയത്. പാരിസ് പാരാലിമ്പിക്‌സിൽ 16-ാമത്തെ മെഡൽ ദീപ്തി ഇന്ത്യക്ക് സമ്മാനിക്കുമ്പോൾ പോരാട്ടത്തിന്റെയും പ്രചോദനത്തിന്റെ കഥ കൂടി ചരിത്ര വിജയത്തിന് പിന്നിലുണ്ട്.
ഒരു സൂര്യ ഗ്രഹണ ദിവസത്തിലാണ് ജീവൻജി യാദഗിരിക്കും ജീവൻജി ധനലക്ഷ്മിക്കും പെൺകുഞ്ഞ് പിറന്നത്. എന്നാൽ ജനിച്ചപ്പോഴേ അവളുടെ തല ചെറുതും ചുണ്ടുകൾക്കും മൂക്കിനും അസാധാരണ വലിപ്പവുമായിരുന്നു. ദീപ്തി ജനിച്ചത് മാനസിക വെല്ലുവിളിയോടെയാണ്. ഇതോടെ മകൾക്ക് നേരിടേണ്ടി വന്ന അവഗണനകൾക്കും പരിഹാസങ്ങൾക്കും കണക്കില്ലെന്ന് മാതാവ് പറയുന്നു.
മാനസിക വെല്ലുവിളിയുള്ള മകളെ ഉപേക്ഷിക്കാൻ ബന്ധുക്കളും പ്രദേശവാസികളും ഒരുപാട് നിർബന്ധിച്ചു. ചെറുപ്പം മുതൽ ദീപ്തി വളർന്നത് കളിയാക്കലുകളും തംരതാഴ്‌ത്തലുകളും കേട്ടാണ്. കുരങ്ങെന്നും ഭ്രാന്തിയെന്നും വിളിച്ച് ആളുകൾ അവളെ കളിയാക്കി. മിക്ക ദിവസങ്ങളിലും കരഞ്ഞായിരിക്കും ദീപ്തി വീട്ടിലെത്തിയിരുന്നത്.
Huge congratulations to Deepthi Jeevanji for winning the bronze medal 🥉 in the Women’s 400M T20 at #Paralympics2024
She has triumphed against all odds on the world stage.
As Hon’ble PM Shri @narendramodi ji said, “The determination of our para athletes inspires us all.”… pic.twitter.com/Rx8Hu2yKl9
— Dr Mansukh Mandaviya (@mansukhmandviya) September 3, 2024
മുത്തശ്ശൻ മരിച്ചതോടെ ദീപ്തിയെയും സഹോദരിയെയും വളർത്താനും പഠിപ്പിക്കാനും മാതാപിതാക്കൾ ഏക ആശ്രയമായ കൃഷി ഭൂമിയും വിൽക്കേണ്ടി വന്നു. ദുരിതപൂർണമായ ജീവിതത്തിലൂടെയായിരുന്നു കുടുംബം കടന്നു പോയിരുന്നതെന്ന് പിതാവ് പറഞ്ഞു. ഓട്ടത്തോടുള്ള മകളുടെ താത്പര്യം കണ്ടപ്പോഴാണ് ദീപ്തിക്ക് പരിശീലനം നൽകണമെന്ന തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പരിഹാസങ്ങൾ അതിരുകടന്നെങ്കിലും അവൾ പോരാട്ടം തുടർന്നു. ഇന്നവൾ ഒരു വിദൂര സ്ഥലത്ത് ചാമ്പ്യനായി നിൽക്കുകയാണ്. ഞങ്ങളുടെ മകൾ ഒരു ‘സ്‌പെഷ്യൽ കിഡാണെന്ന്’ ഇന്ന് അഭിമാനത്താടെ പറയാമെന്നും മാതാപിതാക്കൾ പറഞ്ഞു.















