ഹൃദയാഘാതത്തെ തുടർന്ന് 19-ാം വയസിൽ ബോഡിബിൾഡർക്ക് ദാരുണാന്ത്യം. ബ്രസീലുകാരനായ മാത്യൂസ് പാവ്ലക്കിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചുവർഷമായി ബോഡിബിൾഡിംഗ് രംഗത്തുള്ളയാളാണ് മാത്യൂസ്. ശരീരഭാരം അമിതമായ കൗമാരക്കാരനിൽ നിന്ന് ബോഡിബിൾഡറായ യുവാവിലേക്കുള്ള മാത്യൂസിന്റെ യാത്ര അതിശയകരമായിരുന്നു.2019ലാണ് ബോഡിബിൾഡിംഗ് ആരംഭിക്കുന്നത്. സതേൺ ബ്രസീലിലാണ് ഇയാൾ പതിവായി മത്സരിച്ചിരുന്നത്. 10 തവണ വിവിധ മത്സരങ്ങളിൽ ടൈറ്റിൽ നേടിയിട്ടുണ്ട്. തന്റെ ട്രാൻസ്ഫർമേഷൻ വീഡിയോ മാത്യൂസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
പാവ്‌ലക്കിന്റെ അകാല മരണം ആരോഗ്യപ്രശ്‌നങ്ങൾ ഉയർത്തുന്ന അനാബോളിക് സ്റ്റിറോയിഡുകളുടെ പങ്കിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. പ്രകടനം മെച്ചപ്പെടുത്തുന്ന മരുന്നുകളുടെ ഉപയോഗം അദ്ദേഹത്തിന്റെ ഹൃദയാഘാതത്തിന് കാരണമായിരിക്കാമെന്ന് സൂചിപ്പിക്കുന്നു. വളരെ ചെറുപ്പത്തിൽ തന്നെയുള്ള യുവാവിന്റെ ശരീരഘടനയിലെ മാറ്റം ഉയർത്തിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ വാദങ്ങൾ ഉയർത്തിയത്.
View this post on Instagram
“>
View this post on Instagram