അമ്പെയ്ത് സ്വർണം വീഴ്ത്തി ഹർവീന്ദർ സിംഗ്; പാരാലിമ്പിക്സിൽ ഇന്ത്യക്ക് ചരിത്ര നേട്ടം; അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്പെയ്ത് സ്വർണം വീഴ്‌ത്തി ഹർവീന്ദർ സിംഗ്; പാരാലിമ്പിക്സിൽ ഇന്ത്യക്ക് ചരിത്ര നേട്ടം; അഭിനന്ദിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 05:54 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചരിത്ര നേട്ടം സ്വന്തമാക്കിയ ​ഹർവീന്ദർ സിം​ഗിന് അഭിനന്ദനങ്ങളറിയിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. പാരിസ് പാരാലിമ്പിക്സിൽ പുരുഷ അമ്പെയ്‌ത്തിൽ വ്യക്തി​ഗത വിഭാഗത്തിൽ ഇന്ത്യക്ക് ആദ്യമായി സ്വർണ മെഡൽ നേടിത്തന്ന ഹർവീന്ദർ സിം​ഗിനെ ഇരുനേതാക്കളും അഭിനന്ദിച്ചു. പാര-ആർച്ചറിയിൽ 33കാരൻ നടത്തിയ മികവുറ്റ പ്രകടനത്തിൽ രാജ്യം അഭിമാനിക്കുന്നതായി രാഷ്‌ട്രപതി അറിയിച്ചു.

പാരാലിമ്പിക്സിൽ തുടർച്ചയായി രണ്ടുതവണ മെഡൽ സ്വന്തമാക്കിയ ഹർവീന്ദർ സിം​ഗ് ഇത്തവണ സ്വർണം നേടിയെടുത്തിരിക്കുന്നു. ഫൈനലിലെ കടുത്ത സമ്മർദ്ദത്തെ മറികടന്ന് പ്രചോദനാത്മകമായ പ്രകടനം കാഴ്ചവച്ച ഹർവീന്ദർ സിം​ഗ് ഭാരതത്തിന്റെ ത്രിവർണപതാകയുടെ മഹത്വം ഉയർത്തിക്കാട്ടിയെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു എക്സിൽ കുറിച്ചു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ സവിശേഷമായ നേട്ടമാണിതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ​ഹർവീന്ദർ സിം​ഗിന്റെ കൃത്യതയും ശ്രദ്ധയുമാണ് സ്വർണ മെഡൽ സ്വായത്തമാക്കാൻ സഹായിച്ചതെന്നും ഇന്ത്യ വളരെയധികം സന്തോഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാര-ആർച്ചറിയിൽ രാജ്യത്തിന്റെ ആദ്യ ​സ്വർണ മെഡൽ സ്വന്തമാക്കിയ ഹർവീന്ദർ സിം​ഗ് പോളണ്ടിന്റെ ലൂകാസ് സിസെകിനെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽപ്പിച്ചത്. 6-0 ആയിരുന്നു സ്കോർ. 2020ലെ ടോക്കിയോ പാരാലിമ്പിക്സിൽ ഹർവീന്ദർ സിം​ഗ് വെങ്കലം നേടിയിരുന്നു.

പാരിസിൽ നടക്കുന്ന പാരലിമ്പിക്സിൽ ഇതിനോടകം 22 മെഡലുകളാണ് ഇന്ത്യ നേടിയത്. നാല് സ്വർണവും എട്ട് വെള്ളിയും, 10 വെങ്കലും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. മെഡൽ ടാലിയിൽ 15-ാം സ്ഥാനമാണ് ഇന്ത്യക്ക്. കഴിഞ്ഞ പാരാലിമ്പിക്സിൽ ആകെ 19 മെഡലുകളായിരുന്നു രാജ്യം നേടിയത്.

Tags: gold medalARCHERYPara-ArcheryHarvinder Singh
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies