കോട്ടയം : ഐക്യത്തിന്‍റെയും സാമൂഹിക ഉന്നമനത്തിന്‍റെയും പ്രതീകമാണ് വിനായക ചതുർത്ഥി ആഘോഷങ്ങളെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . സൂര്യകാലടി മനയിലെ വിനായകചതുർഥി ആഘോഷങ്ങളുടെ ഭാഗമായുള്ള സമാരംഭ സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
സൗഭാഗ്യത്തിന്റെയും അറിവിന്റെയും പ്രതിരൂപമാണ് ഗണപതി . കേരളീയ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് സൂര്യകാലടിമന . സ്വാതിതിരുന്നാൾ നിർമിച്ച് നൽകിയ മനയാണിത്. ഇവിടെ എത്തുന്നവർക്ക് ആത്മീയമായ ഉൗർജം ലഭിക്കുന്നു. തനിക്ക് ഇവിടെ എത്താനായത് ഭാഗ്യമായി കരുതുന്നു.ഐതിഹ്യമാലയിൽ സൂര്യകാലടിമനയുടെ ചരിത്രം വ്യക്തമായി പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.സൂര്യകാലടി മന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് പൂർണ്ണകുംഭം നൽകിയാണ് ഗവർണറെ സ്വീകരിച്ചത് .
ഭജന കലാകാരൻ കോഴിക്കോട് പ്രശാന്ത് വർമയ്‌ക്ക് ‘മഹാ ഗണേശ ഭക്ത കോകിലം’ പുരസ്കാരം ഗവർണർ സമ്മാനിച്ചു. മീനച്ചിലാറിൽ അപകടത്തിൽപെട്ടവരെ രക്ഷിച്ച ഓമനക്കുട്ടൻ കുന്നപ്പോട്ട്, സുമേഷ് കുന്നപ്പോട്ട് എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.















