തനിക്ക് വിവാഹജീവിതത്തിൽ വിശ്വാസമില്ലെന്ന് നടൻ കമൽഹാസൻ. സ്വകാര്യ ചാനൽ ഷോയിൽ സംസാരിക്കവേയാണ് കമൽഹാസന്റെ പ്രസ്താവന . 1978-ൽ പ്രശസ്ത ക്ലാസിക്കൽ നർത്തകി വാണി ഗണപതിയുമായി ആയിരുന്നു കമൽഹാസന്റെ ആദ്യ വിവാഹം. ഇതോടെയാണ് തനിക്ക് വിവാഹജീവിതത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതെന്നും കമൽ പറഞ്ഞു.
‘ ഞാൻ കള്ളം പറയാറില്ല . ആദ്യ വിവാഹ സമയത്ത് നേരിട്ടത് നിരവധി വെല്ലുവിളികളാണ് .ആദ്യ വിവാഹം എനിക്ക് വേണ്ടി നല്ലത് ഒന്നും ചെയ്തില്ല . ആ ജീവിതം കഠിനമായിരുന്നു . ഞാൻ സന്തോഷവാനായിരിക്കാൻ ആഗ്രഹിച്ചു . വിവാഹത്തിൽ ഇതോടെ വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി . വിവാഹത്തിന്റെ ആദ്യ ദിവസം മുതൽ തന്നെ സംശയങ്ങൾ പ്രകടിപ്പിച്ചു. ഇത് പലരെയും അത്ഭുതപ്പെടുത്തി. വാണി ഗണപതിയുമായുള്ള വിവാഹമോചനം വളരെ വേദനാജനകമായ അനുഭവമായിരുന്നു ‘ എന്നും കമൽ പറഞ്ഞു.
ലിവ്-ഇൻ ബന്ധങ്ങളിൽ വിശ്വാസമില്ലാത്തതിനാലാണ് വാണി വിവാഹത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നത്. വാണിയെ വേർപെടുത്തിയ അതേ വർഷം തന്നെ സരികയെ വിവാഹം കഴിച്ചതിനാൽ സരികയുമായുള്ള കമലിന്റെ അടുപ്പമാണ് ആദ്യ വിവാഹമോചനത്തിലേയ്‌ക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.















