കൊച്ചി: സംവിധായകൻ ആഷിഖ് അബുവിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ.ഐ.വൈ.എഫ് . സ്ത്രീസുരക്ഷ ഉയർത്തിപ്പിടിക്കുന്ന സംവിധായകനാണ് ആഷിഖ് അബു .
സിനിമാമേഖലയിൽ നിലനിൽക്കുന്ന വിവിധ പ്രശ്‌നങ്ങൾ തുറന്നുപറയുകയും തൊഴിലാളിചൂഷണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന അദ്ദേഹത്തിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം നടത്തുന്ന അക്രമണങ്ങൾ അപലപനീയമാണ്.
മലയാളസിനിമയ്‌ക്കും സാംസ്‌കാരിക മേഖലയ്‌ക്കും പ്രത്യാഘാതം സൃഷ്ടിക്കുന്ന സംഭവ വികാസങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ആഷിഖ് അബുവിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചിലർ . അതിന് അനുവദിക്കില്ലെന്നും എ.ഐ.വൈ.എഫ് പറയുന്നു.