ആഷിക് അബുവും റിമാ കല്ലിങ്കലും ലഹരി പാർട്ടികൾ നടത്തിയെന്ന വെളിപ്പെടുത്തൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ, മുസ്ലിം ആയതിനാലാണ് തനിക്ക് നേരെ ഇത്തരം ആരോപണങ്ങൾ വരുന്നതെന്നായിരുന്നു ആഷിക് അബുവിന്റെ വാദം. ഇതിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മി. മതമില്ലെന്ന് പറയുന്ന ആഷിക് അബു എന്തിനാണ് താനൊരു മുസ്ലിമാണെന്ന് വിശ്വസിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. റിമാ കല്ലിങ്കലും ആഷിക് അബുവും നടത്തിയ ലഹരി പാർട്ടികളിൽ അന്വേഷണം വേണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആഷിക് അബുവിനെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചത്.
“ഇവരുടെ എതിർപക്ഷത്ത് നിൽക്കുന്ന ആൾക്കാർക്കെതിരെ വരുന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് പറയുന്നവരാണ് റിമാ കല്ലിങ്കൽ. എന്നാൽ ഇവർക്കെതിരെ വരുന്ന വാർത്തകൾ വ്യാജമാണെന്ന് പറയുന്നു. ഡബ്ല്യുസിസി എല്ലാം ഏകപക്ഷീയമായാണ് കാണുന്നത്. പല സ്ഥലത്തും പോയി മലയാളം ഇൻഡസ്ട്രിയയെപ്പറ്റി വളരെ മോശമായാണ് റിമ കല്ലിങ്കലും പാർവതി തിരുവോത്തുമെല്ലാം പറയുന്നത്. മലയാള സിനിമ മോശമാണെങ്കിൽ ഇവർക്ക് മലയാള സിനിമ വേണ്ടെന്നുവച്ചാൽ പോലെ. മലയാള സിനിമയിൽ അഭിനയിക്കില്ല എന്ന് പറയാമല്ലോ ഇവർക്ക്”.
“ആഷിക് അബുവിനെതിരെയും റിമാ കല്ലിങ്കലിനെതിരെയും ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം വേണം. എന്നാൽ അത് സംബന്ധിച്ചുള്ള വാർത്തകൾ അതേപടി മുക്കുകയാണ് ഇവിടെ. ആരോപണങ്ങൾ ശരിയോ തെറ്റോ എന്നുള്ളത് അന്വേഷിക്കണം. നിരപരാധികൾ ആണെങ്കിൽ അവർ അത് തെളിയിക്കട്ടെ. ഇടതുപക്ഷക്കാരനായ ആഷിക് അബു സ്വയം മുസ്ലിം ആണെന്ന് വിശ്വസിക്കുന്നുണ്ടോ. മതമില്ല എന്നല്ലേ അദ്ദേഹം പറയുന്നത്. അങ്ങനെയുള്ള ആഷിക് അബു എന്തിനാണ് താൻ മുസ്ലിം ആണെന്ന് വിശ്വസിക്കുന്നത്”-ഭാഗ്യലക്ഷ്മി പറഞ്ഞു.