കോഴിക്കോട്: അത്തോളി കണ്ണിപ്പൊയിലിൽ ആളൊഴിഞ്ഞ പറമ്പിൽ വെടിയുണ്ടകൾ കണ്ടെത്തി. കണ്ണിപ്പൊയിൽ സുബേദാർ മാധവക്കുറുപ്പ് റോഡിലെ ചെറുവത്ത് പറമ്പിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.
പഴക്കം ചെന്ന 6 വെടിയുണ്ടകളാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൈതന്യയിൽ ജിതേഷിന്റെ കുടുംബ സ്വത്തിൽപ്പെട്ട സ്ഥലമാണിത്. അയൽവാസിയായ സുനീഷ്, ചെടിച്ചട്ടിയിൽ നിറയ്‌ക്കാൻ മതിലിന് സമീപത്ത് നിന്നും മണ്ണ് എടുക്കുമ്പോൾ വെടിയുണ്ടകൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഇതോടെ ഇയാൾ പൊലീസിൽ വിവരം അറിയിച്ചു. വെടിയുണ്ടകൾ കസ്റ്റഡിയിലെടുത്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.















