ജെറുസലേം : ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനം പോലീസ് അടച്ചുപൂട്ടി. ഹൈഫയിലുള്ള പാർട്ടി ഓഫീസാണ് പൂട്ടിയത് . പലസ്തീൻ ഭീകരസംഘടനയായ ഹമാസിനെതിരെ പോരാടുന്ന ഇസ്രായേലിനെ സ്വന്തം രാജ്യത്തിൽ നിന്ന് എതിർക്കുകയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി.
മാത്രമല്ല ഹമാസിന്റെ പ്രവർത്തനങ്ങളെ മഹത്വവത്ക്കരിക്കുന്ന സിനിമാപ്രദർശനം നടത്താനും പാർട്ടി തീരുമാനിച്ചിരുന്നു . ഇതേ തുടർന്ന് പോലീസ് ഹൈഫ ജില്ലാ സെക്രട്ടറി റീം ഹസനെ വിളിച്ചുവരുത്തി അന്വേഷണം നടത്തിയിരുന്നു. ഹസാനെ കസ്റ്റഡിയിലെടുത്ത പോലീസ് രാജ്യവിരുദ്ധ ചിത്രപ്രദർശനം നിർത്തിവയ്‌ക്കാനും നിർദേശം നൽകി. ‘ സ്‌ക്രീനിംഗ് കോടതിയുടെ തീരുമാനത്തിന് വിരുദ്ധമാണ് , അസ്വാഭാവിക നീക്കങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു .