'മാസ്റ്റർ ബ്രെയ്ൻ'; AI മേഖലയിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ അശ്വിനി വൈഷ്ണവും; ടൈംസ് മാ​ഗസിൻ്റെ പട്ടികയിൽ നന്ദൻ നിലേകനിയും അനിൽ കപൂറും  
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മാസ്റ്റർ ബ്രെയ്ൻ’; AI മേഖലയിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ അശ്വിനി വൈഷ്ണവും; ടൈംസ് മാ​ഗസിന്റെ പട്ടികയിൽ നന്ദൻ നിലേകനിയും അനിൽ കപൂറും  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 12:08 pm IST
Facebook
Twitter
WhatsAppTelegram

ടൈംസ് മാ​ഗസിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഇടം നേടി കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്. മന്ത്രിക്ക് പുറമേ ഇൻഫോസിസിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ നന്ദൻ നിലേകനി, നടനും നിർമതാവുമായ അനിൽ കുപൂർ എന്നിവരും പട്ടികയിലുണ്ട്.

മൂവരും ‘ഷേപ്പേഴ്സ്’ വിഭാ​ഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡിജിറ്റൽ മേഖലയിലെ സംഭവാനകൾക്കാണ് നന്ദൻ നിലേകനി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുടെ സെമി കണ്ടക്ടർ നിർമാണ മേഖലയിലെ സംഭാവനകൾക്കാണ് അശ്വിനി വൈഷ്ണവിനെ ടൈംസ് മാ​ഗസിൻ തിരഞ്ഞെടുത്തത്. ഇന്ത്യയുടെ എഐ കുതിപ്പിന് പിന്നിലെ മാസ്റ്റർ ബ്രെയ്നും അദ്ദേഹമാണെന്ന് ടൈംസ് മാ​ഗസിൻ വ്യക്തമാക്കുന്നു. എഐ മേഖലയിൽ ആ​ഗോളതലത്തിൽ ഇന്ത്യ വൻ കുതിപ്പിന് തുടരുന്നതിനിടെയാണ് ഐടി മന്ത്രിക്ക് അം​ഗീകാരം ലഭിക്കുന്നത്.

അശ്വിനി വൈഷ്ണവിന്റെ നേതൃപാടവമാണ് ഇലക്ട്രേണിക്സ് മേഖലയിൽ പ്രകടമാകുന്നത്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ‌ സെമികണ്ടക്ടർ നിർമാണ മേഖലയിലെ മികച്ച അഞ്ച് രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും. അതിനുള്ള പ്രവർത്തനങ്ങൾ അണിയറയിലൊരുങ്ങുകയാണ്. ഇതിനോടകനം തന്നെ ഫാക്ടറികളുടെ നിർമാണം ആരംഭിച്ച് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സിം​​ഗപ്പൂർ സന്ദർശനവും ഈ ലക്ഷ്യത്തിന് വളമാകുമെന്നാണ് കണക്കുക്കൂട്ടൽ.

സ്വകാര്യ മേഖലയിലെ ​ഗവേഷണ പര്യാപ്തയും ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഉയർന്ന് ഇറക്കുമതി ചെലവും അടിസ്ഥാന സൗകര്യ കുറവും നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യ നിർമിത ബുദ്ധിയിൽ കുതിക്കുകയാണെന്നും ലോകത്തിന് തന്നെ മാതൃകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

‘ഇന്ത്യയുടെ ബിൽ​ ​ഗേറ്റ്സ്’ എന്നാണ് നന്ദൻ നിലേകനി അറിയപ്പെടുന്നത്. ഇൻഫോസിസിന്റെ സഹസ്ഥാപകനായ അദ്ദേഹം കഴിഞ്ഞ 15 വർഷക്കാലമായി ഇന്ത്യയിൽ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി പരിശ്രമിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയൽ കാർഡായ ആ‍ധാർ പദ്ധതിക്ക് തുടക്കം കുറിച്ചത് നന്ദൻ നിലേകനിയാണ്. രാജ്യത്തിനകത്തും പുറത്തും നടത്തിയ ഡിജിറ്റൽ പരിവർത്തനങ്ങൾക്കാണ്  ടൈംസ് മാ​ഗസിന്റെ അം​ഗീകാരം.

അനുമതിയില്ലാതെ അനിൽ കപൂറിന്റെ ശബ്ദം, പേര്, ചിത്രം തുടങ്ങിയ വ്യക്തി​ഗത വിവരങ്ങൾ ദുരുപയോ​ഗം ചെയ്ത സംഭവത്തിൽ‌ ഡൽഹി ഹൈക്കോടതി 16 സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കപൂറിന്റെ നിയമ പോരാട്ട വിജയം അവകാശങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലോകത്തിന് പാഠമാണെന്ന ചൂണ്ടിക്കാട്ടിയാണ് ടൈംസ് മാ​ഗസിനിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയത്.

​ഗൂ​ഗിളിന്റെയും ആൽഫബെറ്റിന്റെയും സിഇഒ സുന്ദർ‌ പിച്ചെ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, മെറ്റ സിഇഒ മാർക്ക് സുക്കർൂബർ​ഗ് എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Tags: Time AI 100KapoorASHWINI VAISHNAVNandan Nilekanianil
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies