കണ്ണൂർ: റെഡ് ആർമി ഫേസ്ബുക്ക് പേജുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം നേതാവ് പി. ജയരാജൻ റെഡ് ആർമി തന്റെ തന്റെ പേരിലാണെന്ന് വരുത്തി തീർക്കാൻ ശ്രമമാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വലതുപക്ഷ മാധ്യമങ്ങൾ വ്യാജ വാർത്തയാണ് പ്രചരിപ്പിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
പാർട്ടിയുടെ ഔദ്യോഗിക നവമാധ്യമങ്ങളുമായി മാത്രമാണ് തനിക്ക് ബന്ധം. പാർട്ടി സമ്മേളനം ലക്ഷ്യമിട്ടാണ് ഇത്തരം പ്രചരണങ്ങൾ നടക്കുന്നത്. വ്യാജവാര്‍ത്തകളൊന്നും കേരളത്തിലെ പ്രബുദ്ധരായ ഇടതു ഇടതുപക്ഷ രാഷ്‌ട്രീയ സംസ്കാരമുള്ള ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല. ഇതെല്ലാം പെയ്ഡ് ന്യൂസാണെന്നും ജയരാജൻ പറയുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ റെഡ് ആർമിയിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. പി. ജയരാജനെ പിന്തുണച്ച പി.ജെ ആർമിയാണ് പേരുമാറ്റി റെഡ് ആർമി ആയത്. പി.വി. അൻവറിനെ പിന്തുണച്ചും ശശിയെ വിമർശിച്ചുമാണ് റെഡ് ആർമിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെയാണ് പി ജയരാജന്റെ പ്രതികരണം.















