സ്ത്രീ പീഡന പരാതി നേരിടുന്ന നടനും എംഎൽഎയുമായ മുകേഷിനെ സംരക്ഷിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുകേഷ് അഭിനയിച്ച സിനിമാ സെറ്റുകളിൽ നടന്നതൊന്നും പുറത്തു പറയാൻ കൊള്ളുന്നതല്ലെന്നും നടന്റെ മുൻ ഭാര്യമാർ തന്നെ പല കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.
“മുകേഷ് എവിടെയൊക്കെ ഷൂട്ടിങ്ങിന് പോയിട്ടുണ്ടോ, അവിടെയൊക്കെ നടന്നത് പറയാൻ ബുദ്ധിമുട്ടാണ്. നടന്ന പെടുക്കുക എന്ന് കേട്ടിട്ടുണ്ട്, നടന്ന് പൂശുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്. അതും ജനങ്ങൾ തിരഞ്ഞെടുത്ത ഒരു എംഎൽഎ. മുകേഷിന്റെ ആദ്യ ഭാര്യ ഫേമസായ ഒരു സിനിമാ നടി ആയിരുന്നു. അവരെ ഇൻറർവ്യൂ നടത്തിയത് ഇന്നത്തെ മന്ത്രി വീണ ജോർജ് ആയിരുന്നു. അന്ന് മുകേഷിന്റെ മുൻ ഭാര്യ പറഞ്ഞത്, ഇയാൾക്ക് സ്ത്രീകളെ കാണുമ്പോൾ ഒരുതരം ഞരമ്പ് രോഗമാണെന്നാണ്”.
“ആദ്യ ഭാര്യ ഡിവോഴ്സ് ചെയ്തുപോയി. സിനിമാ നടിയെ തന്നെ രണ്ടാമതും വിവാഹം കഴിച്ചു. ആദ്യ ഇലക്ഷന് മത്സരിക്കുമ്പോൾ ഇവരെയും കൊണ്ടാണ് വോട്ട് പിടിക്കാൻ ഇറങ്ങിയത്. ആദ്യ ഭാര്യയുടെ പ്രശ്നം പുറത്തു വരാതിരിക്കാനാണ് രണ്ടാം ഭാര്യയെയും കൂട്ടി ഇലക്ഷന് ഇറങ്ങിയത്. രണ്ടാമത്തെ ഇലക്ഷൻ ആയപ്പോൾ രണ്ടാം ഭാര്യയെയും കാണാനില്ല. ഞാൻ ഈ മനുഷ്യന്റെ കൂടെയില്ല എന്നു പറഞ്ഞ് അവരും പോയി. പിന്നെ ഇലക്ഷൻ സമയമല്ലേ, പ്രശ്നമുണ്ടാക്കേണ്ട എന്ന് വിചാരിച്ച് മിണ്ടാതിരുന്നതാണ്”-കെ മുരളീധരൻ പറഞ്ഞു.















